Friday December 09, 2016
Latest Updates

ശതകോടികളുടെ മൂലധനവുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് :അയര്‍ലണ്ട് ‘മരുന്ന് വ്യവസായ’ത്തിന്റെ ലോക തലസ്ഥാനമാവുന്നു 

ശതകോടികളുടെ മൂലധനവുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് :അയര്‍ലണ്ട് ‘മരുന്ന് വ്യവസായ’ത്തിന്റെ ലോക തലസ്ഥാനമാവുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ചേക്കേറുന്നു.ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍മേഖലയിലെ അതികായാന്‍മാരടക്കം നിരവധി ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ധാരണയായി.ലുപിനും ,ഡോ.റെഡ്ഡീസും അടക്കമുള്ള കമ്പനികള്‍ ഈ വര്‍ഷം അവസാനം തന്നെ അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരാംഭിക്കും.പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു അയര്‍ലണ്ടിലെ ഏറ്റവും അധികം മുതല്‍ മുടക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നുള്ളവയായിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി രാജ്യമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് മാറിയതോടെ ‘മരുന്ന് വ്യവസായ’ത്തിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്.55 ബില്യന്‍ യൂറോയാണ് അയര്‍ലണ്ട് കഴിഞ്ഞ വര്‍ഷം മരുന്ന് കയറ്റുമതിയില്‍ നിന്നും നേടിയത്.

റാന്‍ബാക്‌സി ,വാര്‍ക്ഹാട്റ്റ് ,റിലയന്‍സ് ലൈഫ് സയന്‍സ് എന്നീ കമ്പനികള്‍ ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 3 ബില്ല്യന്‍ യൂറോയുടെ വിദേശ മൂലധനം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപിച്ചു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഐ ഡി എ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എല്ലാം തന്നെ എത്തിയിരുന്നു.പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അയര്‍ലണ്ട് നല്കുന്ന ടാക്‌സ് ഇളവാണ് കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം.

Scroll To Top