Wednesday February 22, 2017
Latest Updates

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

ഡല്‍ഹി : അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് നമ്മുടെ കൈയില്‍ എത്തും. പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ മാറ്റങ്ങളാണ് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചത്.

ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കാണ് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന രീതിയിലാണ് മാറ്റം. പ്രാദേശികമായ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം വഴിയാണ് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ സാധിക്കുക. ഇതിനുവേണ്ടി മൂന്ന് തിരിച്ചറിയല്‍ രേഖയും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലവും നല്‍കണം.

അപേക്ഷ പരിശോധിച്ചശേഷം ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിനെ നിര്‍ദ്ദേശം. ഇതിനായി അധികം പണം ഈടാക്കുകയുമില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ഇനിമുതല്‍ പൊലിസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് നല്‍കിയതിനു ശേഷമായിരിക്കും. നിലവില്‍, അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ പൊലിസ് വെരിഫിക്കേഷന്‍ നടത്തി, ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നത്.

Scroll To Top