Sunday December 04, 2016
Latest Updates

ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടണില്‍ മന്ത്രി പദവിയിലേയ്ക്ക് 

ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടണില്‍ മന്ത്രി പദവിയിലേയ്ക്ക് 

ലണ്ടന്‍:ഇന്ത്യന്‍ വംശജ ബ്രിട്ടണില്‍ മന്ത്രി പദവിയിലേയ്ക്ക്,ഗുജറാത്തില്‍ നിന്നും ബ്രിട്ടനില്‍ എത്തിയ കുടുംബത്തിലെ പ്രീതി പട്ടേലാണ് കണ്‍സര്‍വെറ്റിവ് പാര്‍ട്ടിയുടെ മന്ത്രിസഭയില്‍ ഉണ്ടാവുക.വിവിധ രാജ്യങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടനില്‍ മന്ത്രിസഭാ രൂപവത്കരണ തീരുമാനങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചത്.

തൊഴില്‍ വകുപ്പാണ് പ്രീതി പട്ടേലിന് അനുവദിക്കുക. ബോറിസ് ജോണ്‍സണ്‍ കാബിനറ്റില്‍ അംഗമായിരിക്കുമെങ്കിലും മന്ത്രിപദമുണ്ടായിരിക്കില്ല. പാക് വംശജനായ സാജിദ് ജാവിദിനെ ബിസിനസ് സെക്രട്ടറിയായി നിയമിക്കും. സാംസ്‌കാരികം, മാധ്യമം, കായികം വകുപ്പുകളിലായിരുന്നു സാജിദ് ജാവിദിന് നേരത്തെ ചുമതല. കോമണ്‍സ് കള്‍ചര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ജോണ്‍ വിറ്റിങ്‌ഡെയ്ല്‍ പുതിയ സാംസ്‌കാരിക സെക്രട്ടറിയാകും. തെരേസ മേ ആണ് ആഭ്യന്തര സെക്രട്ടറി. ജോര്‍ജ് ഒബ്‌സോണാണ് സ്റ്റേറ്റ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും. ഫിലിപ്പ് ഹാമണ്ട് വിദേശസെക്രട്ടറിയായി തുടരും. മിഷേല്‍ ഫാലണിന് പ്രതിരോധവും മിഷേല്‍ ഗോവിന് നീതിന്യായ വകുപ്പും നല്‍കും. ക്രിസ് ഗ്രെയ്‌ലിങ് ആണ് ജനപ്രതിനിധിസഭാ നേതാവ്. വിദ്യാഭ്യാസം, വനിതാകാര്യം, സമത്വം എന്നിവ നിക്കി മോര്‍ഗന്റെ ചുമതലയിലാണ്. മാര്‍ക്ക് ഹാര്‍പ്പര്‍ ചീഫ് വിപ്പാണ്. അംബര്‍ റുഡ് ഊര്‍ജ, കാലാവസ്ഥാ വ്യതിയാനവകുപ്പ് സെക്രട്ടറിയാകും.
വിറ്റ്ഹാമില്‍നിന്നുള്ള സാമാജികയായ പ്രീതി മുന്‍ മന്ത്രിസഭയില്‍ ട്രഷറികാര്യ സഹമന്ത്രിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന എസ്തര്‍ മക്വേ തോറ്റതോടെയാണ് പ്രീതിക്ക് കാബിനറ്റ് പദവി കൈവന്നത്. 43കാരിയായ പ്രീതിയുടെ മാതാപിതാക്കള്‍ ഗുജറാത്തി വംശജരാണ്. 1960കളിലാണ് പ്രീതിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.ഇവര്‍ നേരത്തെ ഉഗാണ്ടയിലും താമസിച്ചിരുന്നു.
അതിനിടെ, സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനായി ബ്രിട്ടനില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നിഷേധിച്ചു. സ്‌കോട്ട്‌ലന്‍ഡിനായി പ്രഖ്യാപിച്ച പാക്കേജുകള്‍ തുടരുന്നതിനപ്പുറം വിഷയത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കില്‌ളെന്ന് ചാനല്‍ 4 ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കാമറണ്‍ വ്യക്തമാക്കി.

Scroll To Top