Thursday September 21, 2017
Latest Updates

ഡബ്ലിനിലെ അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ടിന് മൂന്ന് മില്യന്റെ യൂറോപ്യന്‍ യൂണിയന്‍ ഗ്രാന്റ് അനുവദിച്ചു

ഡബ്ലിനിലെ അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ടിന് മൂന്ന് മില്യന്റെ യൂറോപ്യന്‍ യൂണിയന്‍ ഗ്രാന്റ് അനുവദിച്ചു

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയുടെ അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ടിന് 3.8 മില്യണിന്റെ യൂറോപ്യന്‍ യൂണിയന്‍ ഹൊറൈസണ്‍  സാമ്പത്തിക സഹായം ലഭിച്ചു.

ആഗോള-മേഖലാ തലങ്ങളിലെ ഇന്ത്യന്‍ ശക്തിയുടെ ആവിര്‍ഭാവവും അതിന്റെ യൂറോപ്യന്‍ യൂണിയന്‍ ബാന്ധവവും സംബന്ധിച്ച പ്രോജക്ടിനായാണ് ഗ്രാന്റ് ലഭിച്ചിരിക്കുന്നത്.നാലു വര്‍ഷം നീണ്ട ഈ പ്രോജക്ടിന്റെ പ്രാരംഭനടപടികള്‍ക്കായി കഴിഞ്ഞ ആഴ്ച ഗ്ലോബല്‍ ഇന്ത്യ യൂറോപ്യന്‍ ട്രയിനിംഗ് നെറ്റ് വര്‍ക്കിലെ(ഇ.ടി.എന്‍) 18 അംഗങ്ങള്‍ ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

ഇന്ത്യന്‍ ജനാധിപത്യം,സാമൂഹിക അസമത്വം,രാഷ്ട്രീയരംഗത്തെ ലിംഗപരമായ പ്രാതിനിധ്യം,ബാഹ്യ സാമ്പത്തിക ബന്ധങ്ങളും ഇന്ത്യന്‍ ബിസിനസും,വിദേശ സുരക്ഷാ നയം,ഇന്ത്യയുടെ ആഗോള പാരിസ്ഥിതിക രാഷ്ട്രീയം എന്നീ വിഷയങ്ങളിലാണ് ഗവഷണ പഠനങ്ങള്‍ നടത്തുക.ഇതില്‍ പങ്കാളികളാകുന്ന ഗവേഷകര്‍ ഇന്ത്യയിലെ അവരുടെ പങ്കാളിയായ യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തും.

30 ജേണല്‍ ആര്‍ട്ടിക്കിളുകളും 60 നയപരമായ ലേഖനങ്ങളും ഈ റിസേര്‍ചിന്റെ ഭാഗമായി തയ്യാറാക്കും.ഡിസിയു ഡയറക്ടര്‍ പ്രൊഫ.എയ്ലീന്‍ കോന്നോലിയാണ് ഗ്ലോബല്‍ ഇന്ത്യ ഇടിഎന്‍നെ നയിക്കുന്നത്.ആറ് പ്രധാന യൂറോപ്യന്‍ യൂണിവേഴ്സിറ്റികളും ആറ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളും കൂടാതെ ആറ് അക്കാദമിയേതര പങ്കാളികളും ഈ ഗവേഷണത്തില്‍ ഭാഗഭാക്കാകും.ഇവരായിരിക്കും 15 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക.നാല് ഗവേഷകര്‍ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും ഡിസിയുവില്‍ നിന്നുമുള്ളവരാകും.ഒരാള്‍ ഡിസിയുവിന്റെ സ്‌കൂളില്‍ നിന്നായിരിക്കും

Scroll To Top