Monday December 05, 2016
Latest Updates

ഡബ്ലിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം പ്രൌഡഗംഭീരമായി 

ഡബ്ലിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം പ്രൌഡഗംഭീരമായി 

inde celi 5ഡബ്ലിന്‍:അറുപത്തിയൊമ്പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം അത്യാഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.ഡബ്ലിനിലെ ഫോക്‌സ് റോക്കിലുള്ള ഇന്ത്യാഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് ദേശീയ പതാക ഉയര്‍ത്തി. 

തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡണ്ട് രാഷ്ട്രത്തോടായി നടത്തിയ സന്ദേശം അമ്പാസിഡര്‍ വായിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ ഒത്തുചേരലിനുള്ള അവസരങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അംബാസിഡര്‍ തന്റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.ഇന്ത്യയുടെ സാംസ്‌കാരിക പെരുമ ലോകത്തിന് മാതൃകയാക്കാന്‍ ഓരോ ഇന്ത്യാക്കാരനും ശ്രമിക്കേണ്ടതുണ്ടെന്നും രാധികലാല്‍ ലോകേഷ് പറഞ്ഞു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ഇന്ത്യാക്കാരുടെ സാന്നിധ്യം ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

നിരവധി മലയാളികളും ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.ഇന്ത്യ ഡേ പരിപാടികളില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത് കാത്തിരുന്ന പലരും ഇന്ത്യാ ഹൗസിലെ ചടങ്ങില്‍  പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഫോട്ടോ:ഷൈജു ലൈവ്

inde celi 3inde celi 4

Scroll To Top