Saturday December 03, 2016
Latest Updates

സ്വാതന്ത്ര്യ ദിനം:എംബസിയുടെ ആഘോഷങ്ങള്‍ ഫോക്‌സ്‌റോക്കില്‍ 

സ്വാതന്ത്ര്യ ദിനം:എംബസിയുടെ ആഘോഷങ്ങള്‍ ഫോക്‌സ്‌റോക്കില്‍ 

ഡബ്ലിന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാരും ഒരുങ്ങി. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ഡബ്ലിനില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.സ്റ്റീല്ലൊര്‍ഗന്‍ റോഡിലെ ഫോക്‌സ്‌റോക്കിലുള്ള ഇന്ത്യന്‍ അംബാസിഡറുടെ വസതിയായ ഇന്ത്യ ഹൌസിലാണ് ഇന്ത്യയുടെ അറുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍. ഓഗസ്റ്റ് 15 നു രാവിലെ 9.30 ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കും.

തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ രാധികാ ലോകേഷ് രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ
എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി എംബസി അധികൃതര്‍ അറിയിച്ചു.അതിഥികള്‍ 9.15 നു എത്തിച്ചേരണമെന്നും എംബസി അറിയിച്ചു.റിഫ്രഷ്‌മെന്റും ഉണ്ടായിരിക്കും

Scroll To Top