Friday December 09, 2016
Latest Updates

കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു 

കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു 

in in coകോര്‍ക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളും ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും സംയുക്തമായി ആഘോഷിച്ചു.

വില്‍ട്ടന്‍ പള്ളിയില്‍ നടന്ന സ്വര്‍ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചുള്ള ദിവ്യബലിയ്ക്ക് വികാരി ഫാ.കോര്‍മാര്‍ക്ക് ബ്രീത്ത്‌നാക് മുഖ്യകാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് പള്ളിയങ്കണത്തില്‍ ഭാരതത്തിന്റെ അറുപത്തിഒമ്പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോര്‍ക്ക് മേയര്‍ ക്രീസ് ഓ ലേരി ഇന്ത്യന്‍ പതാകയുയര്‍ത്തി.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൗഹൃദ സൂചകമായി തുടര്‍ന്ന് ഐറിഷ് ദേശീയ പതാകയും ഉയര്‍ത്തി.ഇരുവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളും നല്കി.

മതബോധന വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും അയര്‍ലണ്ടിന്റെയും ദേശീയഗാനങ്ങള്‍ ആലപിച്ചു.ഇന്ത്യന്‍ ആംഡ് ഫോഴ്സ്സില്‍ സേവനമനുഷ്ടിച്ച സണ്ണി ജോസഫിനെ കോര്‍ക്ക് മേയര്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു.മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നടത്തു കൈക്കാരന്‍ ജിനോ ജോസഫ് നന്ദി പറഞ്ഞു.

വാര്‍ത്ത :സിറിയക് പി ജോസ് 

cor in 3cor in 2

 

cork inde 1

 

Scroll To Top