Friday December 02, 2016
Latest Updates

29 യാത്രികരുമായി കാണാതായ ഇന്ത്യന്‍ വിമാനത്തിന് വേണ്ടി തിരച്ചില്‍ തുടരുന്നു

29 യാത്രികരുമായി കാണാതായ ഇന്ത്യന്‍ വിമാനത്തിന് വേണ്ടി തിരച്ചില്‍ തുടരുന്നു

ചെന്നൈ: 29 പേരുമായി ആന്‍ഡമാനിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായ വ്യോമസേനാ വിമാനത്തിനായി വ്യാപകമായ തിരച്ചില്‍ തുടരുന്നു. 30 വര്‍ഷത്തോളം പഴക്കമുള്ള എഎന്‍- 32 വിമാനമാണു ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വച്ച് അപ്രത്യക്ഷമായത്.
ചെന്നൈയിലെ താംബരത്തു നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കു പോയതാണ് വിമാനം. വിമാനം പെട്ടെന്നു റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.വിമാനത്തില്‍ ആറു ജീവനക്കാരുള്‍പ്പെടെ 29 സൈനികോദ്യോഗസ്ഥരുണ്ട്. വ്യോമ, നാവിക, തീരസംരക്ഷണ സേനകളുടെ നേതൃത്വത്തില്‍ വിമാനത്തിനായി തെരച്ചില്‍ ശക്തമാക്കി. എട്ടു വിമാനങ്ങളും 13 കപ്പലുകളും ഒരു അന്തര്‍ വാഹിനിയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

വിമാനജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും ഒരാള്‍ നാവിഗേറ്ററുമാണ്. ഒരു ഓഫീസര്‍ ഉള്‍പ്പെടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ടു കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണസേനാംഗം, ആര്‍മമെന്റ് ഡിപ്പോ ജീവനക്കാരുള്‍പ്പെടെ ഒമ്പത് നാവികസേനാംഗങ്ങള്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്നത്. deep
ഇന്നലെ രാവിലെ 8.30നാണ് ചെന്നൈ താംബരം എയര്‍ബേസില്‍നിന്നു പതിവു സര്‍വീസിനായി പോര്‍ട്ട്ബ്ലെയറിലേക്ക് എഎന്‍-35 വിമാനം പുറപ്പെട്ടത്. വിമാനം 11.30ന് പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടതായിരുന്നു. 8.46നാണു വിമാനത്തില്‍നിന്ന് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. യാത്രാമധ്യേ വിമാനം കാണാതായെന്നു വ്യോമസേനാ വക്താവ് വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു.

ഇന്ധനം നിറച്ച് നാലു മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ വിമാനത്തിനു ശേഷിയുണ്ടെന്നു പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. വിമാനം കണ്ടെത്തുന്നതിനായുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

Scroll To Top