Sunday December 11, 2016
Latest Updates

ഏഴാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അയര്‍ലണ്ട് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ

ഏഴാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അയര്‍ലണ്ട് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി നടത്തുന്ന ഏഴാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അയര്‍ലണ്ട് (ഐ.എഫ്.എഫ്.ഐ) സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും. ഫീച്ചര്‍, ഡോക്യുമെന്ററി, ക്ലാസിക്, ഇന്ത്യയിലെ വിവിധ ഭാഷകള്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം പുതിയ ഇന്ത്യന്‍ സിനിമകളും മേളയുടെ ഭാഗമാകും.യു ആന്‍ഡ് അസ് ഫിലിംസ് ലിമിറ്റഡ് കമ്പനിയാണ് മേള നടത്താന്‍ മുന്നിലുള്ളത്.ഇന്ത്യന്‍ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ സിറാജ് സയീദിയാണ് കമ്പനിയുടെ തലവന്‍.

ഡബ്ലിനിലെ ഡംഡ്രം സിനിമാസിലും മറ്റ് ആര്‍ട്ട് സെന്ററുകളിലുമായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനത്തോടനുബന്ധിച്ച് ഡിസ്‌കഷന്‍ ഫോറംസ്, സെമിനാറുകള്‍, ഇന്ത്യന്‍ ഫിലിം സെലിബ്രിറ്റികളുമായുള്ള പബ്ലിക് ഇന്റര്‍വ്യൂകള്‍, വര്‍ക്ക്ഷോപ്പുകള്‍, കലാ-വിനോദ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. പ്രകാശ് ഝാ സംവിധാനം ചെയ്ത ജയ് ഗംഗാജല്‍ ആണ് ഉദ്ഘാടന ചിത്രം.

Scroll To Top