Tuesday December 06, 2016
Latest Updates

ഇന്ത്യയിലെ കൗമാരക്കാരുടെ കഥ പറയാന്‍ ഡബ്ലിനിലെ ചലച്ചിത്ര നിര്‍മ്മാതാവ്

ഇന്ത്യയിലെ കൗമാരക്കാരുടെ കഥ പറയാന്‍ ഡബ്ലിനിലെ ചലച്ചിത്ര നിര്‍മ്മാതാവ്

ഡബ്ലിന്‍:മൈക്കല്‍ ജാക്സനു വേണ്ടിയും ആ-ഹായ്ക്കു വേണ്ടിയും വീഡിയോസ് സംവിധാനം ചെയ്തിട്ടുള്ള ഡബ്ലിന്‍ ചലച്ചിത്രകാരന്‍ സ്റ്റീവ് ബാരന്റെ പുതിയ സിനിമ ഇന്ത്യയെക്കുറിച്ച്. ഇന്ത്യയിലെ കൗമാരക്കാരുടെ ജീവിതമാണ് അദ്ദേഹം നിര്‍മ്മാണം നിര്‍വ്വഹിച്ച ‘ബ്രാഹ്മണ്‍ നമാന്‍’ എന്ന ചിത്രം ഹാസ്യരൂപേണ അവതരിപ്പിക്കുന്നത്.
INDIAN FIL4
INDIAN FIL2
സ്‌കൂളിലെ ക്വിസ് മത്സരത്തില്‍ വിജയിച്ച ഏതാനും കൗമാരക്കാര്‍ വലിയൊരു ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേയ്ക്ക് യാത്ര നടത്തുന്നതാണ് സിനിമ. ഇന്ത്യയില്‍ ചിത്രത്തിന് വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. യുകെയില്‍ താമസിക്കുന്ന ജേണലിസ്റ്റായ ഇന്ത്യക്കാരന്‍ നമാന്‍ രാമചന്ദ്രന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം അംഗീകാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ നെറ്റ്ഫല്‍ക്സില്‍ ചിത്രം ലഭ്യമാണ്.

Scroll To Top