Monday December 05, 2016
Latest Updates

ഇന്ത്യന്‍ എംബസിയില്‍ ഉടമസ്ഥര്‍ ഏറ്റുവാങ്ങാതെ ഓ സിഐ  കാര്‍ഡുകള്‍ പെരുകുന്നു 

ഇന്ത്യന്‍ എംബസിയില്‍ ഉടമസ്ഥര്‍ ഏറ്റുവാങ്ങാതെ ഓ സിഐ  കാര്‍ഡുകള്‍ പെരുകുന്നു 

ഡബ്ലിന്‍: ഇന്ത്യന്‍ എംബസിയില്‍  ഓ സി ഐ  കാര്‍ഡിനായി അപേക്ഷ നല്‍കി കാര്‍ഡ് അനുവദിച്ച നിരവധി പേര്‍ ഇതേ വരെ കാര്‍ഡ് ഏറ്റു വാങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.74ഓ സി ഐ   കാര്‍ഡുകള്‍ മാസങ്ങളായി ഉടമസ്ഥര്‍ ഏറ്റു വാങ്ങാതെ എംബസിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

2011ല്‍  ഓ സി ഐ കാര്‍ഡിന് അപേക്ഷിച്ച 10 പേര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേ വരെ കാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയിട്ടില്ല.2012 ലെ (6)2013 ലെ (10)2014 ലെ 48 എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ ഓ സി ഐ  കാര്‍ഡുകള്‍ എംബസിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 
ഓ സി ഐ കാര്‍ഡ് ന്യൂ ഡല്‍ഹിയില്‍ നിന്നും എംബസിയില്‍ എത്തുന്ന മുറയ്ക്ക് അപേക്ഷകരെ അറിയിക്കാറുണ്ട്.എന്നാല്‍ അപേക്ഷകര്‍ നല്കിയ ഇ മെയില്‍ ഐ ഡി യിലെ പിശകുകള്‍ കാരണമോ,സ്പാം മെയിലിലേയ്ക്ക് ഇ മെയില്‍ പോകുന്നതോ കാരണമാവാം അപേക്ഷകര്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പോകുന്നതെന്ന് കരുതപ്പെടുന്നു. 

2015 ജനുവരിയ്ക്ക് മുംബ് ഓ സി ഐ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ എംബസിയുമായി ബന്ധപെട്ട് കാര്‍ഡുകള്‍ ഏറ്റു വാങ്ങേണ്ടതാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Embassy of India
6, Leeson Park, Dublin 6
Phone : (01) 497 09 69
Email : hoc.dublin@mea.gov.in

Scroll To Top