Thursday December 08, 2016
Latest Updates

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി വെബ്സൈറ്റുകളില്‍ ഹാക്കര്‍ ആക്രമണം,സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടു

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി വെബ്സൈറ്റുകളില്‍ ഹാക്കര്‍ ആക്രമണം,സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടു

ഡബ്ലിന്‍:മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടേതടക്കം ഏഴ് ഇന്ത്യന്‍ എംബസി വെബ്സൈറ്റുകില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും, അവ പബ്ലിഷ് ചെയ്യുകയും ചെയ്തു.

നെതര്‍ലണ്ട്സില്‍ നിന്നും നടന്ന ഹാക്കിങ്ങില്‍ ഇന്ത്യന്‍ പൗരന്മാരുടെ ലോഗിന്‍ വിവരങ്ങള്‍, പാസ് വേഡുകള്‍, പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, ഇമെയില്‍ ഐഡികള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യപ്പെട്ടു. എന്നാല്‍ ഈ വെബ്സൈറ്റുകള്‍ക്ക് സുരക്ഷ വളരെ കുറവാണ് എന്ന് തെളിയിക്കാനായിരുന്നു തങ്ങള്‍ ഹാക്കിങ് നടത്തിയത് എന്നാണ് ‘Kapustkiy,’ ‘Kasimierz’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് ഹാക്കര്‍മാരും അവകാശപ്പെടുന്നത്.

സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, റൊമാനിയ, മാലി, സൗത്ത് ആഫ്രിക്ക്, ലിബിയ, മലാവി എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി വെബ്സൈറ്റുകളാണ് ഇവര്‍ ഹാക്ക് ചെയ്തത്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടും. ഈ വെബ്സൈറ്റുകള്‍ ഭാവിയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഹാക്കര്‍മാര്‍ അയച്ച മെയിലില്‍ പറയുന്നു.

Scroll To Top