Saturday December 03, 2016
Latest Updates

പരാതികളുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി പരിഹാരം തേടാം ,ഓപ്പണ്‍ ഹൗസ് ഇന്ന് 

പരാതികളുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി പരിഹാരം തേടാം ,ഓപ്പണ്‍ ഹൗസ് ഇന്ന് 

ഡബ്ലിന്‍:ഇന്ത്യന്‍ എംബസിയിലെ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് ഇന്ന് അത് നേരിട്ട് എംബസിയിലെത്തി ഉദ്യോഗസ്ഥന്മാരെ അറിയിക്കാനുള്ള അവസരം.അമ്പാസിഡര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് ബുധനാഴ്ച്ച നടത്തപ്പെടും.താത്പര്യമുള്ളവര്‍ ഇന്ന് (ബുധന്‍ ) 11 മണിയ്ക്ക് ഇന്ത്യന്‍ എംബസിയില്‍ എത്തണമെന്ന് അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അഭ്യര്‍ഥിച്ചു.

ഇനി മുതല്‍ എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച്ചകളില്‍ രാവിലെ 11 മണി മുതല്‍ 12 വരെ ഓപ്പണ്‍ ഹൗസ് നടത്തപ്പെടും.എംബസിയിലെ ഇടപാടുകാര്‍ക്കുണ്ടാകുന്ന പ്രശ്‌നപരിഹാരത്തിനുള്ള വേദിയായിരിക്കും ഈ ഓപ്പണ്‍ ഹൗസ്.ഒപ്പം നിര്‍ദേശങ്ങളും സമര്‍പ്പിക്കാം . ഇന്ത്യന്‍ അമ്പാസിഡര്‍ പരാതിയില്ലാതെ ,എല്ലാവര്‍ക്കും മികച്ച സേവനം ലഭ്യമാക്കുകയാണ് എംബസിയുടെ ലക്ഷ്യമെന്നു അറിയിച്ചു.

Scroll To Top