Wednesday December 07, 2016
Latest Updates

ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

സാമ്പത്തിക വളര്‍ച്ചയില്‍ നടപ്പുവര്‍ഷത്തില്‍ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ ഇന്ത്യ നിര്‍ണ്ണായക സാമ്പത്തിക ശക്തിയാവുമെന്നാണ് റിപ്പോര്‍ട്ട്.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.7 ശതമാനമായി ഉയരും. ചൈനയുടെ വളര്‍ച്ച ഈ കാലയളവില്‍ 7 ശതമാനം മാത്രമായിരിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.8 ആയി താഴുകയും ചെയ്യും. എന്നാല്‍ ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥകളിലും വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലുണ്ടാവുന്ന വര്‍ദ്ധനവാണ് പ്രതീക്ഷകള്‍ക്കു വക നല്‍കുന്നത്. യുഎന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റ്വേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ടിന്റെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മൊത്തം കണക്കെടുക്കുകയാണെങ്കില്‍ ഉല്പാദനത്തില്‍ ഈ വര്‍ഷം 6.7 ശതമാനത്തിന്റേയും അടുത്ത വര്‍ഷം 6.9 ശതമാനത്തിയും വളര്‍ച്ചയാണുണ്ടാവുക. ക്രൂഡ്ഓയിലിന്റെ വിലയിലുണ്ടായ ഇടിവുമൂലം വിലക്കയറ്റം നിയന്ത്രണവിധേയമായത് സ്വകാര്യമേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഊര്‍ജ്ജ പ്രതിസന്ധി, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക അസ്ഥിരത എന്നിവ വികസന ശ്രമങ്ങള്‍ക്ക് തടസമാവുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Scroll To Top