Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ പട്ടികളുടെ ഐറിഷ് പിതൃത്വം !

ഇന്ത്യന്‍ പട്ടികളുടെ ഐറിഷ് പിതൃത്വം !

പട്ടിയായാലും യോഗമുള്ള പട്ടിയാവണം എന്നൊരു ചൊല്ലുണ്ട്.അയര്‍ലണ്ടിലായാലും ഇന്ത്യയിലായാലും ചില പട്ടികള്‍ക്ക് അത്തരം സൗഭാഗ്യം ലഭിക്കുന്നത് ദൈനംദിന കാഴ്ച്ചകളില്‍ ഒന്നാണ്.കര്‍ണ്ണാടകത്തിലെ റിപ്പബ്ലിക് ദിന പരേഡിന് അണിനിരന്ന ശ്വാന വീരന്‍മാരെ കാണുക.അവരും അവരുടെ യജമാനന്‍മാരും എത്ര ഗര്‍വ്വോടെയാണ് മാര്‍ച്ച് ചെയ്യുന്നത്!

മക്കളെക്കാള്‍ താരമൂല്യമാണ് ചില മാതാപിതാക്കള്‍ പട്ടിയ്ക്ക് കൊടുക്കുന്നത്.വാര്‍ദ്ധ്ക്യത്തില്‍ മക്കള്‍ വിട്ടിട്ടു പോയാലും പട്ടികളുടെ സംരക്ഷണത്തണല്‍ തേടുന്നവര്‍ ഏറെയാണ്.

പ്രത്യേക മുറി ഒരുക്കിയും ഭക്ഷണം തയ്യാറാക്കിയും എന്തിന് സ്‌പെഷ്യല്‍ വേലക്കാരെ നിയോഗിച്ചും പോലും പട്ടികളെ പരിരക്ഷിക്കുന്നത് ഇത്തരക്കാര്‍ മാത്രമാണെന്ന് കരുതേണ്ട.നമ്മുടെ ഇന്ത്യയിലെ പോലിസ് ഡോഗ് ഫോഴ്‌സിലെ കരുത്തരായ നായ വി ഐ പി കള്‍ ഇപ്പോള്‍ നൂറുകണക്കാണ്.ഇവരെ സേവിക്കാന്‍ നിയുക്തരായ പോലീസുകാരും അത്ര തന്നെ വരും.

ഇന്ത്യയിലെ ഡോഗ് സ്‌ക്വാഡിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ ആഴ്ച്ച ഹിമാചല്‍ പ്രദേശ് പോലിസ് ഒരു പ്രത്യേക ഹാന്‍ഡ് ബുക്ക് പുറത്തിറക്കുകയുണ്ടായി.ഹിമാചല്‍ പ്രദേശ് ല്ഫ്ട്ടനന്റ്‌റ് ഗവര്‍ണര്‍ ആയിരുന്ന രാജാ ബഹാദൂര്‍ സിംഗ് ബദ്രിയാണ് ഇന്ത്യയില്‍ ആദ്യത്തെ ഡോഗ് സ്‌ക്വാഡിന് തുടക്കമിട്ടത്.വലിയ ഒരു നായ സ്‌നേഹിയായിരുന്ന അദ്ദേഹം തുടങ്ങി വെച്ച സേന ഇപ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ നിന്നാണ് ഇന്ത്യയിലെ ഡോഗ് സ്‌ക്വാഡിലേയ്ക്ക് പട്ടികളെ കൊണ്ട് വന്നത്.പട്ടി ഒന്നിന് 250 ഐറിഷ് പൗണ്ട്(അയര്‍ലണ്ടിന്റെ പഴയ കറന്‍സി)കൊടുത്താണ് രാജാ ബഹാദൂര്‍ സിംഗ് ബദ്രി ഇവയെ കൊണ്ടുപോയത്.ഇന്നത്തെ ആയിരക്കണക്കിന് യൂറോ വില വരും ഇതിന്.എന്തായാലും ഇന്ത്യയിലെ ഡോഗ് സ്‌ക്വാഡിനെ വലുതാക്കിയെടുക്കുന്നതില്‍ ഈ ‘ഐറിഷ് കരുത്ത്’വലിയ പങ്കു വഹിച്ചു എന്നാണ് പഠനം!

Scroll To Top