Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഴുവന്‍ കള്ളന്‍മാരോ ?മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഴുവന്‍ കള്ളന്‍മാരോ ?മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

ധാക്ക: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍. ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐ.സി.സി മുന്‍ പ്രസിഡന്റ് മുസ്തഫ കമാല്‍. ഐ.സി.സി ചെയര്‍മാനായ ശ്രീനിവാസന്‍ നേരിട്ട് ഇടപെട്ട് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ചെന്നാണ് കമാലിന്റെ ആരോപണം. ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമാലിന്റെ വെളിപ്പെടുത്തല്‍.
ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം രാജി വെക്കുകയാണെന്ന താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തനിക്കെതിരെ തിരിഞ്ഞു. ഞാന്‍ ഇന്ത്യക്കെതിരെ നില്‍ക്കുകയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ താന്‍ ഇന്ത്യക്കെതിരെ ഒരു കാര്യവും ഉന്നയിച്ചിട്ടില്ലെന്നും മുസ്തഫ കമാല്‍ അറിയിച്ചു.
ഇന്ത്യബംഗ്ലാദേശ് കളിയില്‍ സത്യസന്ധതയുണ്ടായിരുന്നില്ല. എന്താണ് നടക്കുന്നതെന്ന് ഇന്ത്യന്‍ കളിക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. എല്ലാം ഐ.സി.സിയുടെ തീരുമാനങ്ങളായിരുന്നു. ആരാണ് ഐ.സി.സിയെ നിയന്ത്രിക്കുന്നത്. ഞാന്‍ ഒന്നും തെറ്റായി ചെയ്തില്ല. പിന്നെ ആര്. മറ്റാരുമല്ല ചെയര്‍മാനായ ശ്രീനിവാസന്‍.
ആ മത്സരദിവസം എന്തുകൊണ്ടാണ് സ്‌പൈഡര്‍ കാമറ അവിടെ ഇല്ലാതിരുന്നത്. എന്തുകൊണ്ടാണ് കളിയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നത്. എന്തുകൊണ്ടാണ് വലിയ സ്‌ക്രീന്‍ ഉപയോഗിക്കാതിരുന്നത്. ഇന്ത്യബംഗ്ലാദേശ് മത്സരമല്ലാതെ കാമറ ഇല്ലാതെ മെല്‍ബണില്‍ വേറെ കളിനടന്നിട്ടുണ്ടോ, കളി ഇന്ത്യ ജയിച്ചു, ബംഗ്ലാദേശ് തോറ്റു.
അടുത്ത കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഇതെല്ലാം അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് സംഭവിച്ചത്. ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാമറ ഒഴിവാക്കിയതെന്നും കലാല്‍ ആരോപിച്ചു.
അംപയര്‍മാരുടെ തെറ്റായ തീരുമാനമാണ് ബംഗ്ലാദേശിനെ തോല്‍പിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ബംഗ്ലാദേശ് പ്രസിഡന്റ് ഷേക് ഹസീനയും ഈ ആരോപണവുമായി രംഗത്തു വന്നിരുന്നു. 40 ഓവറില്‍ നാലിന് 196 എന്ന സ്‌കോറില്‍ നില്‍ക്കെ രോഹിത് ശര്‍മ്മ അടിച്ച പന്ത് നോബോള്‍ വിളിച്ചതാണ് അന്ന് വിവാദമായത്.

Scroll To Top