Sunday December 11, 2016
Latest Updates

ഇന്ത്യന്‍ കുട്ടികളെ കമ്പ്യൂട്ടര്‍ ഗെയിം വഴി ലോജിക്ക് പഠിപ്പിക്കാന്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി!

ഇന്ത്യന്‍ കുട്ടികളെ കമ്പ്യൂട്ടര്‍ ഗെയിം വഴി ലോജിക്ക് പഠിപ്പിക്കാന്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി!

ചെന്നൈ: കുട്ടികളില്‍ ദുശീലമുണ്ടാക്കുമെന്ന കടുത്ത വിമര്‍ശനങ്ങളേറ്റു വാങ്ങിയ കംപ്യൂട്ടറുകളിലെയും മൊബൈല്‍ ഫോണുകളിലും ഗെയിമുകള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായിക്കുമെന്ന് റിപ്പോര്‍ട്ട്!. ഗെയിമുകള്‍ക്ക് പിന്നിലെ ലോജിക് ഡീകോഡ് ചെയ്യുന്നതിനും ആശയം മനസിലാക്കുന്നതിനും ഇന്ന് കാന്‍ഡി ക്രാഷ്, മൈന്‍ക്രാഫ്റ്റ് പോലുള്ള ഗെയിമുകള്‍ ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നു. 
അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജ് (യുസിസി) ആണ് ബൂള്‍2സ്‌കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. 8മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ബൂളിയന്‍ ലോജിക് മനസിലാക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. യുസിസിയിലെ പ്രഥമ ഗണിതശാസ്ത്ര പ്രഫസറായിരുന്ന ജോര്‍ഡ് ബൂളിന്റെ 200ാം ജന്മദിനമായ നവംബര്‍ 12നാണ് പ്രോഗ്രാം തുടങ്ങിയത്. 

ബൂളിയന്‍ കാര്‍ഡ് ഗെയിം, ട്രൂത്ത് ടേബിള്‍സ്, ലോജിക് പസില്‍സ് എന്നിവ കുട്ടികളില്‍ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും AND, OR, NOT എന്നിവയുടെ ആപ്ലിക്കേഷന്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും മദ്രാസ് ഐഐടിയില്‍ സിംപോസിയത്തില്‍ പങ്കെടുത്ത യുസിസി പ്രഫസര്‍ പാട്രിക് ഫിറ്റ്‌സ്പാട്രിക പറഞ്ഞു.
47 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 75,000ഓളം കുട്ടികള്‍ Boole2School പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 10 സ്‌കൂളില്‍ നിന്നായി 2000ഓളം കുട്ടികളും.

എന്നാല്‍ ലോജിക്ക് പഠിപ്പിക്കാന്‍ കംബ്യൂട്ടര്‍ ഗെയിമുകള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധവും ഇന്ത്യയില്‍ ഉയര്‍ന്നിട്ടുണ്ട്.


Scroll To Top