Tuesday December 06, 2016
Latest Updates

ഇന്ത്യന്‍ സംഗീതമേള :സരോദിന്റെയും,തബലയുടെയും ഉസ്താദുമാര്‍ നാളെ മുതല്‍ ഡബ്ലിനില്‍

ഇന്ത്യന്‍ സംഗീതമേള :സരോദിന്റെയും,തബലയുടെയും ഉസ്താദുമാര്‍ നാളെ മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍:ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഇന്ത്യന്‍ സംഗീതന്ജരായ സരോദ് വിദ്വാന്‍ സൗഗന്ധ റോയ് ചൗധുരി,തബല വിദഗ്ദന്‍ രൂപക് കുമാര്‍ പണ്ഡിറ്റും അയര്‍ലണ്ടില്‍ നടത്തുന്ന സംഗീത മേളയ്ക്ക് ഒരുക്കങ്ങളായി.

നാളെ മുതല്‍ മെയ് 2 വരെയുള്ള ദിവസങ്ങളിലാണ് സംഘം ഡബ്ലിനിലെ വിവിധ കേന്ദ്രങ്ങളില്‍ സംഗീത മേള നടത്തുക.
നാളെ(ഏപ്രില്‍ 21 ചൊവ്വ) ട്രിനിറ്റി കോളജിലെ ബോയ്‌ടെല്‍ റെസിറ്റല്‍ സെന്ററില്‍ 7 മണിയ്ക്കും.29 ബുധനാഴ്ച്ച വൈകിട്ട് 6 മണിയ്ക്ക് റാത്ത്ഫാര്‍നമിലെ സെന്റ് എന്ടാസ് പാര്‍ക്കിലെ പിയേഴ്‌സ് മൂസിയത്തിലും മെയ് 2 ന് ബ്ലാക്ക് റോക്കിലെ ടെസ് ഗ്രഗാത്തിയുടെ വസതിയിലുമാണ് സംഗീത അവതരണം നടത്തപ്പെടുക.ആദ്യ രണ്ടു പ്രോഗ്രാമുകള്‍ക്കും 10 യൂറോ വീതമുള്ള ടിക്കറ്റുകള്‍ പ്രവേശന കവാടത്തില്‍ ലഭിക്കും.

മെയ് 2 ന്റെ ഷോയ്ക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം.ബുക്കിംഗിന് റോഷന്‍ (0872551746)

Scroll To Top