Tuesday December 06, 2016
Latest Updates

ബള്‍ഗേറിയയില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം ഒരുക്കി ഡബ്ലിനില്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 16 ന്

ബള്‍ഗേറിയയില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം ഒരുക്കി ഡബ്ലിനില്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 16 ന്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് ബള്‍ഗേറിയയില്‍ മെഡിസിന്‍ കോഴ്‌സുകള്‍ക്ക് പഠനാവസരം ഒരുക്കുന്ന യൂറോപ്പിലെ പ്രമുഖ സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ അയര്‍ലണ്ട് ഡബ്ലിനില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നു.ബള്‍ഗേറിയയിലെ പഠന സൗകര്യങ്ങള്‍,പഠന ചിലവുകള്‍,താമസ സൗകര്യം,ബള്‍ഗേറിയയില്‍ കോഴ്‌സുകള്‍ കഴിയുന്നവര്‍ക്ക് യൂറോപ്പിലുള്ള അവസരങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിനായി ഏപ്രില്‍ 16 ശനിയാഴ്ച്ചയാണ് കരിയര്‍ വിദഗ്ദര്‍ ഈ ഓപ്പണ്‍ ഡേയില്‍ പങ്കെടുത്ത് മാര്‍ഗനിര്‍ദേശം നല്‍കുന്നത് .

ഡബ്ലിന്‍ ചാര്‍ല്‍മോണ്ട് പ്ലേസിലെ ഹില്‍ട്ടന്‍ ഹോട്ടലിലാണ് ഓപ്പണ്‍ ഡേ ഒരുക്കുന്നത്.അടുത്ത അധ്യായന വര്‍ഷങ്ങളില്‍ അഡ്മിഷന് ശ്രമിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ ഡേയില്‍ പങ്കെടുത്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരു ടാബ്ലേറ്റ് സമ്മാനമായി ലഭിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് മാത്യു 087312 1962
Event name: Dublin Mini Open Day 2016
Date: 16th of April, 2016
Time: 11.30 AM – 3.00 PM
Venue : Hilton Dublin, Charlemont Place, Dublin

Scroll To Top