Friday December 02, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ ആനക്കുട്ടികള്‍ക്ക് ഇത് ഉത്സവകാലം(വീഡിയോ)

ഡബ്ലിനിലെ ഇന്ത്യന്‍ ആനക്കുട്ടികള്‍ക്ക് ഇത് ഉത്സവകാലം(വീഡിയോ)
ഡബ്ലിന്‍ :അയര്‍ലണ്ടിലെകാലാവസ്ഥയുടെ പ്രസന്നാവസ്ഥ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ പോലും ആനന്ദതുന്തിലമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വളര്‍ത്തുമൃഗങ്ങളുമായി പാര്‍ക്കുകളിലും മൈതാനങ്ങളിലും നടക്കാന്‍ ഇറങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.താപനില 18 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യന്‍ആന കുട്ടികളുംസന്തോഷത്തിലാണ്പരമാനന്ദം. മൃഗശാലയിലെ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ ആനകുട്ടികളെ കഴിഞ്ഞ ദിവസംആദ്യമായാണ് വെയിലില്‍കളിക്കാനായി പുറത്തു വിടുന്നത്. പൊടി മണ്ണില്‍ കുത്തി മറിഞ്ഞും തുള്ളിചാടിയും അവസരം കുട്ടിയാനകള്‍ ആഘോഷമാക്കുകയും ചെയ്തു.
മനോഹരമായ ആ കാഴ്ചകള്‍ മൃഗശാല അധികൃതര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.കാഴ്ചകള്‍ ഇവിടെ കാണാം.

Scroll To Top