Thursday February 23, 2017
Latest Updates

ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണം നല്‍കി 

ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണം നല്‍കി 

ANAZ 3വാട്ടര്‍ഫോര്‍ഡ് :ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വാട്ടര്‍ഫോര്‍ഡിലെത്തി.വാട്ടര്‍ ഫോര്‍ഡ് സിറ്റി കൗണ്‍സില്‍,വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിലെ സന്ദര്‍ശനമടക്കമുള്ള പരിപാടികളില്‍ അടുത്ത ദിവസങ്ങളില്‍ അമ്പാസിഡര്‍ പങ്കെടുക്കും. 

ഇന്നലെ വാട്ടര്‍ഫോര്‍ഡിലെ എല്ലാ മലയാളികളെയും ഉള്‍കൊള്ളുന്ന ഏക സംഘടന ആയ വാട്ടര്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ (WMA ) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ക്ക് ഉജ്ജ്വല വരവേല്പ് നല്‍കി.വാട്ടര്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട് പി എം ജോര്‍ജുകുട്ടി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനസ് എം സയ്യ്ദ്,ഷിജു കുര്യന്‍,ലിജു ജോസ്,സൈജു ജോസ്,സുരേഷ് ജോര്‍ജ്,കാതറിന്‍ ബുള്‍ബുലി എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ഇന്ത്യയില്‍ നിന്നെത്തി വളരെക്കാലമായി ഇവിടെ താമസമാക്കിയ ഓരോ ഇന്ത്യക്കാരും തന്നെയാണ് ഇന്ത്യയുടെ അമ്പാസിഡര്‍മാരെന്നും,ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ വളരെക്കാലമായി തുടരുന്ന ബന്ധം ഉഷ്മളമായി ഭാവിയിലും ശക്തമാക്കാനും ഓരോരുത്തരും ശ്രമിക്കണമെന്നും മറുപടി പ്രസംഗത്തില്‍ രാധികാ ലാല്‍ ലോകേഷ് പറഞ്ഞു.

വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫോര്‍ഡീലെ ഇന്ത്യാക്കാരുമായി അമ്പാസിഡര്‍ ആശയവിനിമയം നടത്തി 

വാര്‍ത്ത :അനസ് എം സയ്യ്ദ്azaz q

Scroll To Top