Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിരമിക്കുന്നു ,ഫിക്കി ഒരുക്കുന്ന യാത്രയയപ്പ് ഇന്ന്

അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിരമിക്കുന്നു ,ഫിക്കി ഒരുക്കുന്ന യാത്രയയപ്പ് ഇന്ന്

ഡബ്ലിന്‍ :കഴിഞ്ഞ മൂന്നു വര്‍ഷകാലം അയര്‍ലണ്ടിന്റെ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ച രാധികാ ലാല്‍ ലോകേഷ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.മുന്‍പെങ്ങും ഉണ്ടാകാത്ത വിധം അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹവുമായി ഗാഢബന്ധം സ്ഥാപിക്കുകയും,ഇന്ത്യയ്ക്കാര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക വഴി ജനപ്രിയയായ രാധികാലാല്‍ ലോകേഷ് മുന്‍ അംബാസിഡര്‍മാരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള നൂറോളം പുതിയ കരാറുകള്‍ രൂപപ്പെടുത്തുകയും,വാണിജ്യ വ്യാപാര രംഗത്ത് പ്രത്യേക സഹകരണ പദ്ധതികള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.radhika lokesh irish malayali

പൊതു ജനങ്ങളുടെ പരാതി കേള്‍ക്കാനായി എല്ലാ ബുധനാഴ്ച്ചയും അദാലത്തു സംഘടിപ്പിക്കുകയും,ഇന്ത്യാ ഡേ അടക്കമുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയ്ക്ക് തുടക്കമിടുകയും ചെയ്തതും രാധികാ ലാല്‍ ലോകേഷാണ്.

ഇന്ത്യന്‍ സമൂഹത്തോട് കാര്യമായ ബന്ധം ഒന്നും പുലര്‍ത്താതെ ഓഫിസ് ജോലികള്‍ നിര്‍വഹിച്ചു പോന്ന മുന്ഗാമികളായില്‍ നിന്നും വ്യത്യസ്തമായി അയര്‍ലണ്ടിലെ മിക്ക കൗണ്ടികളിലുമുള്ള മലയാളികളുടേതടടക്കമുള്ള ഇന്ത്യന്‍ സംഘടനകളുടെ പൊതു പരിപാടികളില്‍ പങ്കെടുക്കുകയും,സംഘടന പ്രവര്‍ത്തകരുമായി ഉറ്റ ബന്ധം പുലര്‍ത്തുകയും ചെയ്ത രാധികാ ലാല്‍ ലോകേഷിന് അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ പൊതു സംഘടനായ ഫിക്കി ഇന്ന് യാത്രയയപ്പ് സമ്മേളനം ഒരുക്കിയിട്ടുണ്ട്.ഇന്ന് വൈകിട്ട് 7.30 ന് ടാലയിലെ മാള്‍ഡ്രിയോണ്‍ ഹോട്ടലില്‍ നടത്തപ്പെടുന്ന യോഗത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുക്കുംpm lasras

റെജി സി ജേക്കബ്

Scroll To Top