Monday December 05, 2016
Latest Updates

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം 

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം 

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡിലും പാകിസ്ഥാന് ചരിത്രം തിരുത്താനായില്ല. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് പാകിസ്ഥാന് ഇനിയും സ്വപ്നമായി കൊണ്ടു നടക്കാം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. 76 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ 300 റണ്‍സിന് മറുപടിയുമായി ഇറങ്ങിയ പാകിസ്ഥാന് 224 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 76 റണ്‍സെടുത്ത നായകന്‍ മിസ്ബാഹുല്‍ ഹഖാണ് പാക് നിരയിലെ ടോപ്‌സ്‌കോറര്‍.India v Pakistan - 2015 ICC Cricket World Cup

ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി നാല് വിക്കറ്റ് നേടി. സെഞ്ച്വറി നേടിയ വിരാട് കോഹ് ലിയാണ് കളിയിലെ കേമന്‍. ഷെഹ്‌സാദ് (47),സുഹൈല്‍ (36), അഫ്രീദി (22), യൂനിസ് ഖാന്‍ (6), മഖ്‌സൂദ് (0), ഉമര്‍ അക്മല്‍ (0), റിയാസ് (4), യാസിര്‍ ഷാ (13), സുഹൈല്‍ ഖാന്‍ (7) എന്നിവര്‍ വേഗം പുറത്തായി. ഇര്‍ഫാന്‍ (1) പുറത്താകാതെ നിന്നു. ഉമേഷ് യാദവും മോഹിത് ശര്‍മയും രണ്ട് വിക്കറ്റ് വീതം നേടി. ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

നേരത്തെ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും റെയ്‌നയും ധവാനും നേടിയ അര്‍ധ സെഞ്ച്വറികളുടേയും മികവിലാണ് ഇന്ത്യ 300 റണ്‍ നേടിയത്. 126 പന്തില്‍ 107 റണ്‍സാണ് വിരാട് നേടിയത്. എട്ടു ഫോറുകളുടെ അകമ്പടിയോടെയായിരുന്നു കോഹ്‌ലിയുടെ ബാറ്റിങ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാകിസ്ഥാനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്നത്.

Scroll To Top