Tuesday December 06, 2016
Latest Updates

പെര്‍ത്തിലും ഇന്ത്യയ്ക്ക് വിജയം;ബാറ്റിംഗ് തിരഞ്ഞെടുത്ത യൂ എ ഇ പൊരുതാതെ തോറ്റു 

പെര്‍ത്തിലും ഇന്ത്യയ്ക്ക് വിജയം;ബാറ്റിംഗ് തിരഞ്ഞെടുത്ത യൂ എ ഇ പൊരുതാതെ തോറ്റു 

പെര്‍ത്ത് :ആയിരക്കണക്കായ ഇന്ത്യന്‍ വംശജരുടെ ആഹ്ലാദാരവങ്ങള്‍ ഉയര്‍ന്ന ഉത്സവ സാന്നിദ്ധ്യത്തില്‍ പെര്‍ത്തിലും ഇന്ത്യയ്ക്ക് വിജയക്കൊടി. ക്രിക്കറ്റിലെ ശിശുക്കളായ യുഎഇയെ അടിച്ചമര്‍ത്തി ഇന്ത്യ ലോക കപ്പ് ക്രിക്കറ്റിലെ തുടര്‍ച്ചയായ മൂന്നാം ജയം ആഘോഷിച്ചു.

യു.എ.ഇ 31.3ഓവറില്‍ 102 റണ്‍സിന് പുറത്തായി. ആര്‍.അശ്വിന്‍ നാലും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 35 റണ്‍സെടുത്ത ഷയ്മാന്‍ അന്‍വര്‍ ആണ് ടോപ് സ്‌കോറര്‍.

മലയാളിയായ കൊല്ലങ്കോടുകാരന്‍ കൃഷ്ണചന്ദ്രന്‍ നാലു റണ്‍സെടുത്ത് അശ്വിന്റെ പന്തില്‍ പുറത്തായി. അംജദ് അലി(4), എ.ആര്‍. ബിരേംഗര്‍ (4), ഖുറാം ഖാന്‍ (14), സ്വപ്നില്‍ പാട്ടീല്‍ (7), രോഹന്‍ മുസ്തഫ(2), അംജദ് ജാവേദ് (2), മുഹമ്മദ് നവീദ് (6), മുഹമ്മദ് തൗഖീര്‍ (1) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

വാലറ്റക്കാരനായ ഗുര്‍ഗിനെ കൂട്ടുപിടിച്ച് ഷയ്മാന്‍ അന്‍വര്‍ പതിയെ സ്‌കോര്‍ നൂറു കടത്തുകയായിരുന്നു. പത്താം വിക്കറ്റില്‍ ഇരുവരും 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ടോസ് നേടിയ യുഎഇ ബാറ്റിംഗ് തിരഞ്ഞെടുത്ത് സ്വയം ഹത്യയ്ക്കു തയ്യാറെടുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ജയം ഉറപ്പാക്കുകയായിരുന്നു. ശിഖര്‍ ധവാനാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 17 പന്തില്‍ 14 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. 55 പന്തില്‍ 57 റണ്‍സെടുത്ത് രോഹിത് ശര്‍മ ഫോമിലേക്കു തിരിച്ചു വന്നതാണ് ഈ മത്സരത്തിന്റെ നേട്ടം. വിരാട് കോലി 33 (41) രോഹിതിനു പിന്തുണയേകി.

Scroll To Top