Monday December 05, 2016
Latest Updates

2030 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവും

2030 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവും

അമേരിക്കന്‍ കാര്‍ഷിക മന്ത്രാലയം അടുത്തിടെ നടത്തിയ പഠനം സൂചിപ്പിക്കുന്നത് പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും ആയിരിക്കും സാമ്പത്തിക രംഗത്ത് അമേരിക്കക്ക് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുക എന്നാണു.

താഴെ കാണിച്ചിരിക്കുന്ന ചാര്‍ട്ടില്‍ ചാര കളര്‍ ബാര്‍ സൂചിപ്പിക്കുന്നത് രാജ്യങ്ങളുടെ 2015 ലേക്കുള്ള പ്രതീക്ഷിത ആഭ്യന്തര ഉല്പാദനമാണ്. പച്ച ബാര്‍ ഇന്നത്തെ നിലയില്‍ നിന്നും രാജ്യത്തെ സാമ്പത്തിക രംഗം അടുത്ത പതിനഞ്ചു വര്‍ഷത്തേക്ക് എത്ര മാത്രം വളരും എന്നും കാണിക്കുന്നു.

അമേരിക്കയുടെ 2015 ലെ മൊത്ത ആഭ്യന്തര ഉല്പാദനം 16.8 ട്രില്ല്യണ്‍ ഡോളര്‍ ആണ്. 2030ല്‍ സാമ്പത്തിക വളര്‍ച്ച 24.8 ട്രില്ല്യണ്‍ ഡോളര്‍ ആയിരിക്കും. 2006 ല്‍ ലോകത്തിലെ മൊത്തം സാമ്പത്തിക ശക്തിയുടെ 25 ശതമാനവും, 2015 ല്‍ 23 ശതമാനവും വഹിക്കുന്ന അമേരിക്ക 2030 ല്‍ 30 ശതമാനം കൊണ്ട് തൃപ്തി പെടേണ്ടി വരും.

ചൈനയുടെ മൊത്ത ആഭ്യന്തര ഉല്പാദനം ഇന്നത്തേതില്‍ നിന്നും രണ്ടു മടങ്ങ് വര്‍ദ്ധിച്ച് 22.2 ട്രില്ല്യണ്‍ ഡോളര്‍ ആയി അമേരിക്കക്ക് തൊട്ടു പിന്നില്‍ രണ്ടാമതെത്തും.

നിലവില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നീ വമ്പന്‍മാരെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തും എന്നാണു പഠനം പറയുന്നത്. അന്താരാഷ്ട്ര നാണയ നിധിയും ഇന്ത്യയുടെ കാര്യത്തില്‍ ശുഭ പ്രതീക്ഷ പുലര്‍ത്തുന്നു. ഇന്ത്യയെ എറ്റവും വളര്‍ച്ചാ സാധ്യതയുള്ള സാമ്പത്തിക രംഗമായാണ് സംഘടന വിശേഷിപ്പിക്കുന്നത്. അടുത്ത പതിനഞ്ചു വര്‍ഷത്തില്‍ ലോകത്തിലെ എറ്റവും മികച്ച മാനുഷിക ശക്തി ഇന്ത്യയില്‍ ആയിരിക്കും എന്നും വിലയിരുത്തപ്പെടുന്നു.

 

 

Scroll To Top