Monday December 05, 2016
Latest Updates

ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക 

ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക 

വാഷിങ്ടണ്‍: ലോകത്തിന്റെ ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. 69ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യത്തിന് നല്‍കിയ ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1947 മുതല്‍ ലോകത്തിനു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊണ്ടത്. ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലക്ക് ഇന്ത്യക്കും യു.എസിനും ഒരുമിച്ച് ഒരുപാട് പാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും കെറി പ്രത്യാശ പ്രകടിപ്പിച്ചു. സന്ദേശത്തില്‍ മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുവിന്റേയും സര്‍ദാര്‍ പട്ടേലിന്റെയും സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 

ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ യു.എസിന് അഭിമാനമാണുള്ളതെന്നും കെറി തുടര്‍ന്നു.

Scroll To Top