Wednesday January 18, 2017
Latest Updates

ലോകത്ത് ഏറ്റവുമധികം പട്ടിണി പാവങ്ങള്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സഭ

ലോകത്ത് ഏറ്റവുമധികം പട്ടിണി പാവങ്ങള്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സഭ

ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്ന ദരിദ്ര ജനങ്ങള്‍ ഉള്ളത് ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക ഹങ്ങര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണി കിടക്കുന്ന 194 മില്ല്യണ്‍ ആളുകള്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ദി സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ഇന്‍ ദി വേള്‍ഡ് ‘ എന്ന പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയില്‍ 1990നും 2015 നും ഇടയ്ക്ക് പട്ടിണിപ്പാവങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 199092ല്‍ 210.1 മില്ല്യണ്‍ ആയിരുന്നു ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം. ഇത് 201415 ആയപ്പോഴേക്കും 194.6 മില്ല്യണിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, പട്ടിണിപ്പാവങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്ന ചൈനയില്‍ ഈ കാലയളവില്‍ വന്‍ കുറവാണുണ്ടായത്. 199092ല്‍ 289 മില്ല്യണ്‍ പട്ടിണിപ്പാവങ്ങളുണ്ടായിരുന്ന ചൈനയില്‍ ഇപ്പോള്‍ 133.8 മില്ല്യണ്‍ ആളുകള്‍ മാത്രമാണ് പട്ടിണി അനുഭവിക്കുന്നത്. ഇതാണ് കണക്കുകളില്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്.

അതേസമയം ആഗോളതലത്തില്‍ 201415 വര്‍ഷത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം 795 മില്ല്യണ്‍ ആയി കുറഞ്ഞു. 199092ല്‍ ഒരു ബില്ല്യണോളം ആളുകള്‍ ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരാണെന്നായിരുന്നു കണക്കുകള്‍. ചൈന ഉള്‍പ്പടെ വടക്കന്‍ ഏഷ്യയിലുണ്ടായ കുറവുകളാണ് ആഗോളതലത്തിലും പ്രതിഫലിച്ചത്.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇതേരീതിയില്‍ തന്നെ തുടരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

 

Scroll To Top