Sunday December 11, 2016
Latest Updates

ജി20 രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇന്ത്യക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി

ജി20 രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇന്ത്യക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി

ജി20 രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് മൂഡീസിന്റെ നിരീക്ഷണം. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലെ നവീകരണ പ്രവര്‍ത്തനങ്ങളും എണ്ണയുടെ വിലക്കുറവുമായിരിക്കും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാക്കുക എന്നും മൂഡീസ് പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും സമതുലിതാവസ്ഥയിലുള്ള കറണ്ട് അക്കൗണ്ടായിരിക്കും ഇന്ത്യക്ക് ഉണ്ടാകുക. സ്വര്‍ണത്തിന്റെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങള്‍, കുറഞ്ഞ ഊര്‍ജ ഇറക്കുമതി എന്നിവയാണ് കറണ്ട് അക്കൗണ്ട് ബാലന്‍സ്ഡാകാന്‍ കാരണം. ജി20 രാജ്യങ്ങളില്‍ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് എണ്ണ വിലക്കുറവിന്റെ പ്രയോജനം ലഭിക്കുമെന്നും നിരീക്ഷണ ഏജന്‍സി പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്ന്‍ ഉള്‍പ്പെടെയുള്ളവ തദ്ദേശീയമായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വിദേശ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനും സഹായകരമാകുമെന്നും ഏജന്‍സി പറയുന്നു.

ലോകത്തിന്റെ 85 ശതമാനം എക്കണോമിക് ഔട്ട്പുട്ട് ജി 20 രാജ്യങ്ങളില്‍നിന്നാണ്. ഇവയില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നാല്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും എന്നാണ് അര്‍ത്ഥം.

Scroll To Top