Wednesday December 07, 2016
Latest Updates

2020 ഓടെ ഇന്ത്യ വാഹന നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മൂന്നാമതെത്തും

2020 ഓടെ ഇന്ത്യ വാഹന നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ മൂന്നാമതെത്തും

കോയമ്പത്തൂര്‍: 2020ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ വാഹനം നിര്‍മിക്കുന്ന മൂന്നാമത്തെ രാജ്യമാകുമെന്ന് ഫോര്‍ഡ് മേധാവി. ഏഴ് മില്യണ്‍ വാഹനങ്ങള്‍ നിര്‍മിച്ച് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടു പിന്നില്‍ ഇന്ത്യയും ഇടംനേടുമെന്ന് ഫോര്‍ഡ് മോട്ടോര്‍ എംഡി ഡേവിഡ് ഡുബെന്‍സ്‌കി പറഞ്ഞു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏഴ് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഓട്ടോ മൊബൈല്‍ മേഖലയാണ്. മറ്റു അനുബന്ധ മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം
പറഞ്ഞു. കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന നിര്‍മാണ മേഖലയില്‍ ഇന്ത്യ വന്‍ കുതിപ്പാണ് നടത്തുന്നതെന്നും ഇത് ഓട്ടോമോട്ടീവ് രംഗത്ത് വന്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

110 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഫോര്‍ഡിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടം നേടാനായതായും ഡുബന്‍സ്‌കി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നല്ല ആശയങ്ങള്‍ പടുത്തുയര്‍ത്ത് മുന്നേറാനാകുമെന്നും വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞു.

 

 

Scroll To Top