Wednesday December 07, 2016
Latest Updates

ഈ വീഡിയോ കാണണം,ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കട്ടെ …

ഈ വീഡിയോ കാണണം,ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കട്ടെ …

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹന്നോവര്‍ ഫെസ്റ്റില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് മോഡി പരിപാടി അവതരിപ്പിച്ചത്.

സമ്മേളന വേദിയിലേയ്ക്ക് ഹോളോഗ്രാഫ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ഒരു സിംഹം സമ്മേളനം നടന്ന ഹാളിന്റെ പിറകില്‍ നിന്നും വന്നു, മോഡിയെ രാജകീയമായി വണങ്ങിയ ശേഷം, ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലിനെ അഭിവാദ്യം ചെയ്തു.ശേഷം വേദിയില്‍ ഉയര്‍ന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മുഖമുദ്രയാണ് ഈ സിംഹം. ഇതിലൂടെ ലോകസാമ്പത്തിക ശക്തികളില്‍ ഇന്ത്യ ശക്തമായി സാന്നിധ്യമറിയിക്കാന്‍ പോകുന്നു എന്നസന്ദേശം കൈമാറപ്പെടുകയാണ് ചെയ്തത്.

ഇതോടനുബന്ധിച്ച് ഇന്ത്യ ജര്‍മ്മിനിയില്‍ ഒരുക്കിയ കലാവിരുന്ന് അതിമനോഹരമായിരുന്നുഓരോ സംസ്ഥാനത്തെയും ദൃശ്യവത്കരിച്ച് ഇന്ത്യയുടെ സാംസ്‌കാരികപ്പെരുമ യൂറോപ്പിനെ അറിയിക്കാന്‍ കിട്ടിയ അവസരം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തി.കലാമേളയില്‍ ഏറ്റവും അധികം സമയം നീക്കി വെച്ചത് നമ്മുടെ കൊച്ചു കേരളത്തിന് വേണ്ടി ആയിരുന്നുവെന്നതും ശ്രദ്ധേയമായി.(വീഡിയോ കാണാം )

ലോകത്തില്‍ ഏറ്റവും വലിയ വ്യവസായ മേളയാണ് ഹന്നോവര്‍ ഫെയര്‍. 350 കമ്പനികളും 120 സിഇഓ മാരും 14 രാജ്യങ്ങളുടെ പ്രതിനിധികളുമാണ് മേളയില്‍ പങ്കെടുത്തത്.. ഇന്ത്യയില്‍ മാറ്റത്തിന്റെ കാറ്റു വീശിത്തുടങ്ങി എന്നും, വ്യാവസായിക രംഗത്തെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ലോകത്തിന്റെ സഹായം രാജ്യത്തിന് ആവശ്യമുണ്ടെന്നും മോഡി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ’പദ്ധതി തന്നെയായിരുന്നു പ്രധാനമായും അദ്ദേഹം അവതരിപ്പിച്ചത്. സുസ്ഥിരമായ സാമ്പത്തിക രംഗം ലോകത്തിന് വാഗ്ദാനം ചെയ്ത അദ്ദേഹം നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചു.

ഒരാള്‍ പൊക്കത്തിലുള്ള എല്‍ഇഡി പാനലുകലായിരുന്നു ഇന്ത്യന്‍ പവലിയന്റെ പ്രത്യേകത. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മുന്നേറ്റവും ഭാവിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കുമെല്ലാം ഇവിടെ വിവരിച്ചിരുന്നു. ഹോളോഗ്രാഫ് സിംഹത്തിനു പുറമേ പവലിയനിലും മരത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹം സന്ദര്‍ശകരെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഇടമായാണ് ഇതിനെ ഉപയോഗപ്പെടുത്തിയത്.

നാളെയാണ് മേള അവസാനിക്കുന്നത്.

റെജി സി ജേക്കബ്

 

Scroll To Top