Sunday December 04, 2016
Latest Updates

അശ്ലീല സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചേക്കും,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ക്ക് മാത്രം വിലക്ക് !

അശ്ലീല സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചേക്കും,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ക്ക് മാത്രം വിലക്ക് !

ന്യൂഡല്‍ഹി: പോണ്‍ സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചേക്കും. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങളുള്ള സൈറ്റുകളുടെ നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു .
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് രാജ്യത്തെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. 857 പോണ്‍ സൈറ്റുകളാണ് മരവിപ്പിച്ചത്.

അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നതിലൂടെ കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റ ഭാഗമായാണ് പോണ്‍സൈറ്റുകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Scroll To Top