Friday December 02, 2016
Latest Updates

കാത്തിരുന്ന ജയം…

കാത്തിരുന്ന ജയം…

കൊല്‍ക്കത്ത: നിതാന്ത ശത്രുക്കളായ പാകിസ്ഥാനെ ആറു വിക്കറ്റിന്തകര്‍ത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പില്‍ വിജയപാതയിലെത്തി. ഗാലറിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷി നിറുത്തിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്.

ന്യൂസിലാന്‍ഡിനോട് ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യയ്ക്ക് ഈ ജയം അനിവാര്യമായിരുന്നു.

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയയ് ക്കുകയായിരുന്നു’

ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും മടങ്ങി . 11 പന്തില്‍ പത്തു റണ്‍സെടുത്ത റെയ്‌ന ആമിറിനു മുന്നില്‍ വീണ്ടും മുട്ടുമടക്കി. 15പന്തില്‍ ആറു റണ്‍സെടുത്ത ധവാനെ സമിയാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ റെയ്‌നയെ സമി വീഴ്ത്തി. സുരേഷ് റെയ്‌ന ആദ്യ പന്തില്‍ തന്നെ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു.

പിന്നീട് വിരാട് കോലിയും യുവ് രാജ് സിംഗും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടയ്ക്ക് യുവരാജ് ഒരു സിക്‌സറിനള്ള ശ്രമത്തിനിടെ വീണെങ്കിലും ക്യാപ്ടന്‍ കൂളിനെ കൂട്ടുപിടിച്ച് വിരാട് കോലി ഇന്ത്യയെ വിജയതീരത്തണയ്ക്കുകയായിരുന്നു. 24 പന്തില്‍ നിന്ന് യുവി നേടിയ 23 റണ്‍സ് ഇന്ത്യയെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. 37 പന്തില്‍ 55 റണ്‍സെടുത്ത വിരാട് കോലിയാണ് മാന്‍ ഒഫ് ദി മാച്ച് .

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 16 പന്തില്‍ 26 റണ്‍സെടുത്ത ഷുഐബ് മാ ലിക്കാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. മൂന്നു ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു മാലിക്കിന്റെ ഇന്നിംഗ്‌സ്.

ഇന്ത്യന്‍ നിരയില്‍ നെഹ്‌റ, ബുമ്ര, ജഡേജ, പാണ്ഡ്യ, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Scroll To Top