Monday December 05, 2016
Latest Updates

പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യയുടെ സമന്‍സ്

പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യയുടെ സമന്‍സ്

ന്യുഡല്‍ഹി :നിരന്തരമായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തില്‍പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചു.വിദേശകാര്യ മന്ത്രാലയമാണ് ഹാജരാകണമെന്ന് കാണിച്ച്അബ്ദുല്‍ ബാസിദിന് നോട്ടീസയച്ചത്.വെടിവയ്പ് ശക്തമായി തുടരുന്നത് അതിര്‍ത്തിയിലെ മുപ്പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം.

ജമ്മുവിലെ പൂഞ്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് വെടിവയ്പ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.ഈ മാസത്തില്‍ മാത്രം ഏകദേശം 32 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണുണ്ടായിട്ടുള്ളത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാക്കിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഷെല്ലാക്രമണം നടത്തിയത്.

Scroll To Top