Friday November 24, 2017
Latest Updates

ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനീക ക്യാമ്പില്‍ ഭീകരാക്രമണം:ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനീക ക്യാമ്പില്‍ ഭീകരാക്രമണം:ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോത്തയില്‍ സൈനിക ക്യാമ്പില്‍ ഭീകരാക്രമണത്തില്‍ രണ്ടു ഒരു മേജര്‍ക്കും ഒരു ജവാനും വീരമൃത്യു. കൂടാതെ, രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.

പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. ഇന്നു വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു ഭീകരര്‍ ആക്രമിച്ചു കയറിയത്.

അതിനിടെ, ജമ്മുവിലെ സാംബയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇവിടെയും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്കരികിലെ നഗ്രോത്ത സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. മൂന്നു ഭീകരാണ് ആക്രമണം നടത്തിയത്. ദേശീയപാതയും അടച്ചിട്ടുണ്ട്.

ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Scroll To Top