Tuesday December 06, 2016
Latest Updates

ജമ്മു കാശ്മീരില്‍ അയര്‍ലണ്ട് മോഡല്‍ സമാധാന പ്രക്രീയ വേണമെന്ന് ഫാറൂഖ് അബ്ദുള്ള

ജമ്മു കാശ്മീരില്‍ അയര്‍ലണ്ട് മോഡല്‍ സമാധാന പ്രക്രീയ വേണമെന്ന് ഫാറൂഖ് അബ്ദുള്ള

ജമ്മു :ജമ്മു കാശ്മീരിന്റെ സ്വയംഭരണ വിഷയത്തില്‍ അയര്‍ലണ്ട് മോഡല്‍ പരിഹാരം കാണണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള.മുഷാറഫ് യുഗത്തിന് ശേഷം പാക്ക് പ്രധാനമന്ത്രിയെ ദുബായില്‍ വച്ച് കണ്ടപ്പോള്‍ കാശ്മീര്‍ പ്രശ്‌നം അയര്‍ലണ്ട് മോഡലില്‍ പരിഹരിക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ നടപടികള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞതായും അബ്ദുള്ള പറഞ്ഞു.
പത്താന്‍ കോട്ട് സംഭവം ഇന്ത്യ. പാക്ക് സൗഹൃദത്തിന് കോട്ടം തട്ടിച്ചെങ്കിലും രണ്ട് രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം മേഖലയിലെ സമാധാനത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ഫറൂഖ് അബ്ദുള്ള കുട്ടിച്ചേര്‍ത്തു

ജമ്മു കാശ്മീരിന് സ്വയംഭരണം നല്കി ഇന്ത്യക്ക് ഒപ്പം നിര്‍ത്തുകയും ആസാദ് കാശ്മീര്‍, ഗില്‍ റിട്ട്, തുടങ്ങിയവ പാക്കിസ്ഥാനൊപ്പം നിര്‍ത്തുകയും ചെയ്യുക എന്ന ഫോര്‍മുലയും അദ്ദേഹം മുന്നോട്ട് വച്ചു.കാശ്മീരിന് സ്വയംഭരണം നല്കുമെന്ന വാഗ്ദാനം ഇന്ത്യ പാലിക്കണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്‌പ്പെട്ടു:നോര്‍ത്തേന്‍ അയര്‍ലണ്ടിന് ബ്രിട്ടന്‍ കൂടുതല്‍ അധികാരം നല്കി നടപ്പാക്കിയ സമാധാനക്കരാറിനെ കുറിച്ചായിരുന്നു ജമ്മു കാശ്മീര്‍ നേതാവിന്റെ പരാമര്‍ശം

Scroll To Top