Thursday December 08, 2016
Latest Updates

അതിര്‍ത്തിയില്‍ സ്ഥിതി യുദ്ധസമാനം:പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

അതിര്‍ത്തിയില്‍ സ്ഥിതി യുദ്ധസമാനം:പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

ശ്രീനഗര്‍: പാക് പ്രകോപനത്തിന് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാകിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. നിയന്ത്രണ രേഖയിലെ കേരന്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സേനക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ജമ്മു കശ്മിരിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനു തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍.
ശനിയാഴ്ച കാത്വയിലേയും ആര്‍എസ് പുരിയിലെയും അന്തര്‍ദേശീയ അതിര്‍ത്തിയില്‍ പാക് സേന തുടര്‍ച്ചയായി വേടിനിര്‍ത്തര്‍ ലംഘിച്ചിരുന്നു. മാന്‍ച്ചില്‍ സെക്ടറില്‍ പാക് വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു.

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സെപ്തംബറില്‍ സര്‍ജിക്കല്‍ സ്ട്രക്ക് നടത്തിയതിനു ശേഷം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാല് ആര്‍മി ജവാന്‍മാരും മൂന്ന് ബിഎസ്എഫ് ജവാന്‍മാരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക് വെടിവയ്പ്പില്‍ അതിര്‍ത്തി ഗ്രാമങ്ങില്‍ നാലു പേരോളം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Scroll To Top