Thursday June 21, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്ന് ഇപ്പോഴും ഇന്ത്യയ്ക്ക് 400 യൂറോയില്‍ താഴെ വിമാനടിക്കറ്റ് ലഭ്യമാണോ ?അവധിക്കാല യാത്രകള്‍ക്ക് മലയാളികളെ കൊള്ളയടിക്കാന്‍ നേരിട്ടുള്ള സര്‍വീസുകള്‍,കുറഞ്ഞ നിരക്കുമായി ഓണ്‍ലൈന്‍ ബുക്കിംഗ് 

അയര്‍ലണ്ടില്‍ നിന്ന് ഇപ്പോഴും ഇന്ത്യയ്ക്ക് 400 യൂറോയില്‍ താഴെ വിമാനടിക്കറ്റ് ലഭ്യമാണോ ?അവധിക്കാല യാത്രകള്‍ക്ക് മലയാളികളെ കൊള്ളയടിക്കാന്‍ നേരിട്ടുള്ള സര്‍വീസുകള്‍,കുറഞ്ഞ നിരക്കുമായി ഓണ്‍ലൈന്‍ ബുക്കിംഗ് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഇപ്പോഴും ഇന്ത്യയിലേയ്ക്ക് വിമാനടിക്കറ്റ് ലഭ്യമാണോ ? ഉണ്ടെന്നാണ് ഓണ്‍ ലൈന്‍ ബുക്കിംഗ് സൈറ്റുകള്‍ സൂചിപ്പിക്കുന്നത്.

ട്രാവല്‍ ഏജന്റുമാര്‍ വഴി അവധികാലത്തേയ്ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ശരാശരി 600 യൂറോയില്‍ കുറഞ്ഞ ടിക്കറ്റ് ലഭ്യമല്ലെന്നിരിക്കെയാണ് ഷാനോനില്‍ നിന്നും 400 യൂറോയില്‍ താഴെ ഇപ്പോഴും ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമാവുന്നത്.

പ്രമുഖവും,താരതമ്യേനെ സുരക്ഷിതവുമായ സ്‌കൈ സ്‌കാനറിലാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കുറഞ്ഞ നിരക്കുള്ള ഓഫറുകള്‍ ലഭ്യമാവുന്നത്.

ഷാനോനില്‍ നിന്നും എയര്‍ ലിംഗസ് കണക്ഷന്‍ വഴി ലണ്ടന്‍ ഹീത്രൂവിലെത്തുന്ന വിമാനം,ആകെ 13 മണിക്കൂര്‍ കൊണ്ടാണ് ഡല്‍ഹിയില്‍ എത്തുക.പ്രശസ്ത യൂ കെ കമ്പനിയായ വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനമാണ് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്നത്.കേരളത്തിലേയ്ക്കുള്ള സര്‍വീസ് കണക്ഷനുകള്‍ ലഭ്യമാവുന്ന ഡല്‍ഹിയിലെ മൂന്നാം ടെര്‍മിനലില്‍ തന്നെയാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക് എത്തുകയെന്നതിനാല്‍ സമീപകാലത്ത് നിരവധി മലയാളികള്‍ ഈ റൂട്ട് തിരഞ്ഞെടുക്കുന്നുണ്ട്.

കൗണ്ടി കെറിയില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിന് വെറും 1800 യൂറോയ്ക്കാണ് കൊച്ചി-ഡല്‍ഹി കണക്ഷന്‍ ടിക്കറ്റ് അടക്കം ലഭ്യമായത്.

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ സാധാരണയായി അവധിക്കാലത്തേയ്ക്ക് പ്രഖ്യാപിക്കുന്ന ഡിസ്‌കൗണ്ടുകള്‍ ഇതേ വരെ പുറത്തുവിട്ടിട്ടില്ല,ഗണ്യമായ കുറവ് ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനകളാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.46 കിലോഗ്രാം വരെയുള്ള ലഗ്ഗേജ് ആനുകൂല്യം നല്കുന്നുവെന്നതൊഴിച്ചാല്‍ മറ്റു മെച്ചങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ വിശ്വസ്തമായ കമ്പനികള്‍ ഓണലൈനായി ബുക്കിംഗ് നടത്തുന്നുണ്ട്.

മലയാളികള്‍ അടക്കമുള്ള അയര്‍ലണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ യാത്രക്കാരെ കൊള്ളയടിക്കുമ്പോള്‍ തന്നെ യൂ കെയില്‍ നിന്നുള്ള നിരക്കുകള്‍ താരതമ്യേനെ കുറവാണ് താനും.

Scroll To Top