Tuesday December 06, 2016
Latest Updates

നോട്ടു പിന്‍വലിക്കലിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ഐറിഷ് വ്യാപാരസംഘത്തിന് ഇന്ത്യയെ കുറിച്ച് പറയാന്‍ നല്ലത് മാത്രം

നോട്ടു പിന്‍വലിക്കലിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ഐറിഷ് വ്യാപാരസംഘത്തിന് ഇന്ത്യയെ കുറിച്ച് പറയാന്‍ നല്ലത് മാത്രം

ഡബ്ലിന്‍:ഇന്ത്യയില്‍ പണം നിക്ഷേപിച്ചു ലാഭം കൊയ്യാമെന്ന് ഐറിഷ് വ്യാപാരസമൂഹവും സര്‍ക്കാരും കരുതുന്നതായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ ഐറിഷ് വ്യാപാരസംഘം.ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ബിസിനസിന് നഷ്ടമുണ്ടാക്കില്ലെന്നു മാത്രമല്ല, മികച്ച ലാഭം നല്‍കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

പഴയ 500, 1000 നോട്ടുകള്‍ ഇന്ത്യയില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് ബിസിനസ് രംഗത്ത് കൂടുതല്‍ സഹകരണം എന്ന ലക്ഷ്യവുമായി ഐറിഷ് മന്ത്രി പാറ്റ് ബ്രീനും, 13 കമ്പനികളുടെ പ്രതിനിധികളുമാണ് ഇന്ത്യയിലെത്തിയിരുന്നത്.എന്റര്‍ പ്രൈസ് അയര്‍ലണ്ട് സംഘടിപ്പിച്ച ട്രേഡ് ഷോകളില്‍ പങ്കെടുക്കാനെത്തിയ ഐറിഷ് സംഘം ഇന്ത്യയുടെ പുതിയ മാറ്റങ്ങള്‍ കണ്ട് അതിശയിച്ചുപോയെന്നാണ് തിരിച്ചു ഡബ്ലിനില്‍ എത്തിയ സംഘാംഗങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞത്.ബാങ്കുകള്‍ക്ക് മുമ്പില്‍ യാതൊരു എതിര്‍പ്പുമില്ലാതെ ക്യൂ നില്‍ക്കുന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്ത്യയുടെ അച്ചടക്കത്തിന്റെ പുതിയ ലക്ഷണമാണെന്ന് അവര്‍ നിരീക്ഷിച്ചു.

ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാന്‍ വരെ പ്രേരിപ്പിക്കുന്നത്ര അധികം പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്നത് കണ്ട ഐറിഷ് സംഘം ഇന്ത്യ സാമ്പത്തികമായി കൂടുതല്‍ ഭദ്രമാവുകയാണെന്നും നിരീക്ഷിച്ചു.

ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം, ഇന്ത്യന്‍ കമ്പനികളും, സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം എന്ന ധാരണയോടെയാണ് മടങ്ങിയത്. ഇന്ത്യയിലെ വമ്പന്‍ ഓണ്‍ലൈന്‍ സ്റ്റോറായ ഫല്‍പ്പ്കാര്‍ട്ടും, ഐറിഷ് കമ്പനിയായ ഷോ അക്കാദമിയും തമ്മില്‍ സഹകരിച്ച് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി കോഴ്‌സ് നടത്താന്‍ ധാരണയായിട്ടുണ്ട്. ഡബ്ലിന്‍ കമ്പനിയായ ഷിമ്മര്‍, ഇന്ത്യന്‍ കമ്പനിയായ എസ്സന്‍ ടെക്‌നോളജീസുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മുംബൈയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഐറിഷ് വീഡിയോ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ Vu2Vuവും ഇന്ത്യന്‍ കമ്പനിയായ LAMHAS സാറ്റലൈറ്റ് സര്‍വീസസും തമ്മില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യ ഒരു വലിയ വിപണിയാണെന്നും, വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യക്ക് സ്വന്തമാണെന്നും ബ്രീന്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലോകനിരവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനായി അയര്‍ലണ്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.

ഇന്ത്യയിലെ മാര്‍ക്കറ്റ് ഐറിഷ് കമ്പനികള്‍ക്ക് കച്ചവടം നടത്താന്‍ മികച്ചതാണ് എന്ന ധാരണയാണ് സന്ദര്‍ശനത്തിനു ശേഷം അയര്‍ലണ്ടില്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് ഇവരുടെ തീരുമാനം.

മന്ത്രി ജയന്ത് സിന്‍ഹ

മന്ത്രി ജയന്ത് സിന്‍ഹ

വ്യോമയാന മേഖലയിലെ സഹകരണത്തിന് പുതിയ കരാറുകള്‍ രൂപപ്പെടുത്താനായി ഇന്ത്യന്‍ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ച ശേഷമമാണ് സംഘം മടങ്ങിപ്പോന്നത്.

Scroll To Top