Saturday December 03, 2016
Latest Updates

‘എട്ട് നിലയില്‍ പൊട്ടാ’തെ അയര്‍ലണ്ട് , ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം 

‘എട്ട് നിലയില്‍ പൊട്ടാ’തെ അയര്‍ലണ്ട് , ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം 

ഹാമില്‍ട്ടണ്‍:ഇന്ത്യന്‍ കൈക്കരുത്തിന്റെ പ്രഹരശേഷിയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു എന്ന സമാധാനത്തിലാണ് അയര്‍ലണ്ട് ഹാമില്‍ട്ടണിലെ ക്രീസില്‍ നിന്നും ഇന്ന് മടങ്ങിയത്.കരുത്തര്‍ക്ക് മുമ്പില്‍ കളിയുടെ ആദ്യ ഇന്നിംഗ്‌സുകളിലെങ്കിലും വെല്ലുവിളി ഉയര്‍ത്താനായി എന്ന് മാത്രം സമാധാനിക്കാം.

ഇത് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. ഹാമില്‍ട്ടണില്‍ നടന്ന പൂള്‍ ബിയിലെ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ അയര്‍ലന്റിനെ തോല്‍പ്പിച്ചത്. അയര്‍ലന്റിന്റെ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 ഓവറും എട്ടും വിക്കറ്റും ബാക്കിയിരിക്കെ മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 84 പന്ത് നേരിട്ട ധവാന്‍ 11 ബൗണ്ടറികളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയിലാണ് സെഞ്ച്വറി നേടിയത്.

രോഹിത് ശര്‍മ്മ 64 റണ്‍സെടുത്തു. ഏകദിനത്തില്‍ 4,000 റണ്‍സും രോഹിത് ഈ മത്സരത്തില്‍ പിന്നിട്ടു. ആദ്യ വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം 23.2 ഓവറില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലി 44 റണ്‍സെടുത്തും അജിങ്ക്യ രഹാനെ 33 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

75 റണ്‍സെടുത്ത നീല്‍ ഒബ്രിയാനും 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡുമാണ് അയര്‍ലണ്ടിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പോള്‍ സിറ്റര്‍ലിംങ് 42 റണ്‍സെടുത്തു.

മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന അയര്‍ലന്റിന് മധ്യനിരയിലെ തകര്‍ച്ചയാണ് തിരിച്ചടിയായത്. 38 ഓവറില്‍ നാലു വിക്കറ്റിന് 206 എന്ന ശക്തമായ നിലയില്‍ നിന്നാണ് അയര്‍ലണ്ട് 259 റണ്‍സിലൊതുങ്ങിയത്.

കടലാസില്‍ ദുര്‍ബലരാണെങ്കിലും നഷ്ടപ്പെടാനൊന്നുമില്ല എന്ന മനോഭാവത്തോടെ കളിക്കുന്ന അയര്‍ലണ്ടിനെ കരുത്തരായ ഇന്ത്യന്‍ ടീം നിസ്സാരമായി കണ്ടതെയില്ല . ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയ ശേഷം, അവരുടെ മത്സരങ്ങളിലെല്ലാം അവരുടെ ശരീരഭാഷ പോസിറ്റീവായിരുന്നു.ഇന്നും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.ആദ്യ 20 ഓവറുകളില്‍ തന്നെ സിക്‌സുകളും ഫോറുകളും അടക്കം 96 റണ്‍ അടിച്ചെടുത്തുവെന്നത് അയര്‍ലണ്ടിനെ നിസാരരാക്കേണ്ട എന്ന സൂചനയാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

എങ്കിലും 42 റണ്‍ നേടിയ പോള്‍ സ്‌റ്റൈര്‍ലിംഗിനെ 14 മത് ഓവറില്‍ പിടിച്ചുകെട്ടിയ ഇന്ത്യന്‍ പട തൊട്ടു പിന്നാലെ എത്തിയ എഡ് ജോയിസിനെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ മടക്കിയയച്ചതോടെ ക്യാപ്റ്റന്റെ മികവില്‍ എത്ര സമയം അയര്‍ലണ്ട് പിടിച്ചു നില്‍ക്കുമെന്ന് സംശയമുയര്‍ന്നിരുന്നു.



Scroll To Top