Saturday December 03, 2016
Latest Updates

യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയ്ക്ക് ഇടത്താവളമായി അയര്‍ലണ്ടിനെ മാറ്റാന്‍ ഇന്ത്യ സാധ്യത തേടുന്നു,ഇന്‍ഡോ-ഐറിഷ് ബന്ധത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന കരാറുകള്‍ ഒപ്പുവെച്ചു 

യൂറോപ്പിലേയ്ക്കുള്ള കയറ്റുമതിയ്ക്ക് ഇടത്താവളമായി അയര്‍ലണ്ടിനെ മാറ്റാന്‍ ഇന്ത്യ സാധ്യത തേടുന്നു,ഇന്‍ഡോ-ഐറിഷ് ബന്ധത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന കരാറുകള്‍ ഒപ്പുവെച്ചു 

ന്യൂ ഡല്‍ഹി :ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ഇന്നലെ ഒപ്പുവച്ച വ്യാപാരകരാര്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 28 രാജ്യങ്ങള്‍ അടങ്ങിയ യൂറോപ്യന്‍ യൂണിയനില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കാന്‍ കരാര്‍ കാരണമാകുമെന്ന് അയര്‍ലണ്ട് വിലയിരുത്തി. ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ രംഗങ്ങളിലെ സഹകരണമാണ് പുതിയ കരാറില്‍ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്.

 യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ അയര്‍ലണ്ടിലെ ഒരു ഇടത്താവളമാക്കി മാറ്റാനുള്ള സാധ്യതയും ചര്‍ച്ച ചെയ്യപ്പെട്ടന്ന് റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞു.ഇതിനായുള്ള തുടര് ചര്‍ച്ചകള്‍ക്ക് മന്ത്രിതലത്തില്‍ തന്നെയുള്ള സമ്മേളനങ്ങള്‍ ഉടന്‍ നടത്തും.ഇത്തരമൊരു സാധ്യതയുടെ കരട് രേഖ തയാറായി കഴിഞ്ഞതായി ഇന്ത്യന്‍ വ്യവസായ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാവസായവാണിജ്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനും, അയര്‍ലണ്ട് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണും തമ്മില്‍ നടത്തിയ
ചര്‍ച്ചകള്‍ക്കൊടുവിലാണ്, ഇരുരാജ്യങ്ങളുടെയും വ്യാപര രംഗത്ത് നിര്‍ണ്ണായകമായേക്കാവുന്ന കരാറില്‍ ഒപ്പുവച്ചത്.

2007 ജൂണില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവച്ച ബിടിഐഎ കരാര്‍ നടപ്പാക്കുന്നതില്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടിരുന്നു. 2013 ല്‍നിര്‍ണ്ണായക കാര്യങ്ങളില്‍ യോജിക്കാന്‍ കഴിയാതിരുന്നതു മൂലം കരാര്‍ പരാജയപ്പെട്ടു. വാഹന ഇറക്കുമതിയിലെ നികുതിയിളവ്, കൂടാതെ വൈന്‍,സ്പിരിറ്റ്, ദൈനംദിന ഉത്പന്നങ്ങള്‍ എന്നിവയുടെ നികുതിയിളവ് എന്നിവയായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രധാന അവശ്യങ്ങള്‍. അതേ സമയം,ഇന്ത്യയെ വിവര സംരക്ഷിത രാജ്യമായി പ്രഖ്യാപിക്കുക എന്നതായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

2013- 2014 ല്‍ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം 972 മില്യണ്‍ ഡോളറില്‍ എത്തിയിരുന്നു.

Scroll To Top