Thursday December 08, 2016
Latest Updates

ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തീവ്ര പരിപാടികളുമായി അയര്‍ലണ്ട്

ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തീവ്ര പരിപാടികളുമായി അയര്‍ലണ്ട്

ഡബ്ലിന്‍:ഇന്ത്യന്‍ ടൂറിസ്റ്റുകളെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാന്‍ തീവ്ര പരിപാടികളുമായി ടൂറിസം അയര്‍ലണ്ട്. നിലവില്‍ ഓരോ വര്‍ഷവും ശരാശരി 25,000ഓളം ഇന്ത്യക്കാരാണ് അയര്‍ലണ്ട് സന്ദര്‍ശനത്തിനായി എത്തുന്നത്. ഇവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അയര്‍ലണ്ടിന്റെ മനോഹരങ്ങളായ ദൃശ്യങ്ങളും, ആഘോഷങ്ങളുമെല്ലാം ഇന്ത്യക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ടൂറിസം അയര്‍ലണ്ട് സിഇഒ നിയാല്‍ ഗിബ്ബണ്‍സ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലായി അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടുമുണ്ട്. 2016 തൊട്ടങ്ങോട്ട് 15 മുതല്‍ 20% വരെ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് ഐറിഷ് അധികൃതര്‍ കരുതുന്നത്. ഹിറ്റ് ടിവി സീരീസായ ‘ഗെയിം ഓഫ് ത്രോണ്‍സ്’, സിനിമയായ ‘സ്റ്റാര്‍ വാര്‍സ്’ എന്നിവയുടെ ചിത്രീകരണം അയര്‍ലണ്ടില്‍ നടക്കുന്നത് ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കും. ഇതിനു പുറമെ യുകെ, അയര്‍ലണ്ട് എന്നിവിടങ്ങള്‍ ഒരു വിസയില്‍ തന്നെ സന്ദര്‍ശിക്കാന്‍ സാധിക്കും എന്നതും ഇന്ത്യന്‍ ടൂറിസ്റ്റുകളെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കുന്നു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുകെയുടെ ‘വിസിറ്റ് ബ്രിട്ടനു’മായിച്ചേര്‍ന്ന് ഇന്ത്യയില്‍ പ്രചാരണ പരിപാടികള്‍ നടത്താന്‍ ഐറിഷ് ടൂറിസം അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.ഐറിഷ് അധികൃതര്‍ പ്രത്യേക പ്രചാരണം ലക്ഷ്യമിടുന്ന നഗരങ്ങളുടെ പട്ടികയില്‍ പക്ഷെ കേരളത്തില്‍ നിന്നുള്ള സ്ഥലങ്ങള്‍ ഒന്നുമില്ല എന്നതും ശ്രദ്ധേയമാണ്.

Scroll To Top