Friday December 09, 2016
Latest Updates

ഇന്ത്യയും അയര്‍ലണ്ടും സയന്‍സ് റിസര്‍ച്ച് പ്രോജക്ടില്‍ പങ്കാളികളാകും,ഗോള്‍വേയില്‍ പദ്ധതിക്ക് തുടക്കമായി

ഇന്ത്യയും അയര്‍ലണ്ടും സയന്‍സ് റിസര്‍ച്ച് പ്രോജക്ടില്‍ പങ്കാളികളാകും,ഗോള്‍വേയില്‍ പദ്ധതിക്ക് തുടക്കമായി

ഗോള്‍വേ: ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സയന്‍സ് ഗവേഷണ പങ്കാളിത്ത പദ്ധതികളുടെ ഭാഗമായി ‘ഐഎസ്‌സിഎ ഇന്ത്യ മീറ്റിങ്2016’ ന്   ഗോള്‍വേയില്‍ തുടക്കമായി.ഇതിന്റെ അനുബന്ധ സെമിനാര്‍ ജൂണ്‍ 23 മുതല്‍ 26 വരെ ട്രിനിറ്റി കോളജില്‍ നടത്തപ്പെടും.കഴിഞ്ഞ ആഴ്ച്ച നടത്തപ്പെട്ട ഈ നിര്‍ണ്ണായക സമ്മേളനത്തില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ലോകേഷ് മുഖ്യാഥിതിയായിരുന്നു.സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലണ്ടാണ് (എസ്എഫ്‌ഐ) ഇന്ത്യയുമായുള്ള ഗവേഷണപദ്ധതികള്‍ക്ക് സാരഥ്യം വഹിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ‘ഹൊറൈസണ്‍ 2020’ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കും ശാസ്ത്ര മേഖലയില്‍എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഐഎസ്‌സിഎ മീറ്റിങ് ചര്‍ച്ച ചെയ്തു രൂപരേഖ തയാറാക്കി. നാനോടെക്‌നോളജി ആന്‍ഡ് മെറ്റീരിയല്‍സയന്‍സ്, എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് എഞ്ചിനീയറിങ്, ബയോസയന്‍സ്, ബോമെഡിസിന്‍ ആന്‍ഡ്ബയോടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, പോളിസി റിസര്‍ച്ച് ആന്‍ഡ് റിസര്‍ച്ച്ഡിസെമിനേഷന്‍ ആന്‍ഡ് ഷോകേസിങ് എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുക.

മീറ്റിങ്ങില്‍ വിവിധ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദഗ്ദര്‍ സംബന്ധിച്ചു.ഗോള്‍വേ എന്‍യുഐ, മറ്റ് ഐറിഷ്വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ട് വിദ്യാഭ്യാസ വിദഗ്ദ്ധരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Scroll To Top