Thursday December 08, 2016
Latest Updates

കേരളവും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തിന് രണ്ടായിരം വര്‍ഷത്തെ പഴക്കമോ…? തെളിവുമായി ഗവേഷകര്‍

കേരളവും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തിന് രണ്ടായിരം വര്‍ഷത്തെ പഴക്കമോ…? തെളിവുമായി ഗവേഷകര്‍

യര്‍ലണ്ടിന്റെ സംഗീത പാരമ്പര്യത്തിന് കേരളവുമായി ബന്ധമെന്ന കണ്ടെത്തലുമായി പുരാവസ്തു ശാസ്ത്രജ്ഞര്‍. കെല്‍റ്റിക്ക് യുഗത്തിലെ അയര്‍ലണ്ടും കേരളവും തമ്മില്‍ സാംസ്‌കാരികമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

കേരളത്തിന്റെ വാദ്യോപകരണമായ കൊമ്പിന് അയര്‍ലണ്ടിലെ പുരാതന വാദ്യോപകരണമായ കെല്‍റ്റിക് ഹോണുമായി സാദൃശ്യമുണ്ട് എന്ന് കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിദ്യാര്‍ത്ഥിയായ ബില്ലി ഒ ഫോഗന്‍ ആണ്. ഈ ബന്ധത്തിന് 2,000ഓളം വര്‍ഷമാണ് പഴക്കം.അയര്‍ലണ്ടില്‍ ഇപ്പോള്‍ ഈ വാദ്യോപകരണം ഉപയോഗിക്കുന്നില്ലെങ്കിലും കൊമ്പിനെ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നുണ്ട് മലയാളികള്‍.

റിസര്‍ച്ചിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അയര്‍ലണ്ടിലെ സംഗീതത്തിന് മറ്റ് വെസ്റ്റേണ്‍ മ്യൂസിക് പാരമ്പര്യവുമായി വലിയ ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പകരം ഇന്ത്യയുമായാണ് അതിന് കൂടുതല്‍ സാദൃശ്യമത്രേ !

 

Scroll To Top