Tuesday December 06, 2016
Latest Updates

ഇന്ത്യയ്‌ക്കെതിരെ അയര്‍ലണ്ട് തോല്‍വിയിലേയ്ക്ക്

ഇന്ത്യയ്‌ക്കെതിരെ അയര്‍ലണ്ട് തോല്‍വിയിലേയ്ക്ക്

ധാക്ക:19 വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിന് ബംഗ്ലാദേശില്‍ തുടക്കമായി. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 268 റണ്‍സ് നേടി.മിര്‍പൂരിലെ ബംഗാള്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അയര്‍ലണ്ട് 26 ഓവറില്‍ 87/4 എന്ന നിലയിലാണുള്ളത്.ക്രിക്കറ്റ് ലോകത്തിലെ അതികായരുടെ പുതിയ തലമുറയോട് പരാജയം ഏറ്റുവാങ്ങാനുള്ള നിയോഗമാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്

ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന് കിരീട പ്രതീക്ഷയുണ്ട്. ജാര്‍ഖണ്ഡിന്റെ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ സര്‍ഫ്രാസ് ഖാനടക്കമുള്ള ഐപിഎല്‍ താരങ്ങളുമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പിന്മാറിയ ഓസ്‌ട്രേലിയക്ക് പകരമാണ് അയര്‍ലണ്ട് ടൂര്‍ണമെന്റിലെത്തിയത്

Scroll To Top