Tuesday September 26, 2017
Latest Updates

ഹോക്കി: ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു

ഹോക്കി: ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു

ഡബ്ലിന്‍:ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോടേറ്റ 40 പരാജയത്തില്‍ നിന്നും മുക്തരായ ഇന്ത്യ, ഇന്‍വിറ്റേഷണല്‍ ഹോക്കി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇന്നലെ നടന്ന കടുത്ത മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് അയര്‍ലണ്ടായിരുന്നു. നാലാം മിനിറ്റില്‍ കൈല്‍ ഗുഡ് ആണ് ഗോള്‍ നേടിയത്. ശേഷം തിരിച്ചടിച്ച ഇന്ത്യ 19ാം മിനിറ്റില്‍ തങ്ങളുടെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ നേടി. ഈ കോര്‍ണര്‍ കിക്കിലൂടെ തല്‍വിന്ദര്‍ സിങ് 22ാം മിനിറ്റില്‍ ഗോള്‍ നേടി ഇന്ത്യയെ ഒപ്പമെത്തിച്ചു. ശേഷം 32ാം മിനിറ്റില്‍ സര്‍ദാര്‍ സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ വിജയം വെട്ടിപ്പിടിച്ചു.

Scroll To Top