Friday December 09, 2016
Latest Updates

ഇന്ത്യ അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷപങ്ങള്‍ നടത്തണം: അഭ്യര്‍ഥനയുമായി മന്ത്രി ജോണ്‍ റൈലി ഇന്ത്യയിലെത്തി

ഇന്ത്യ അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷപങ്ങള്‍ നടത്തണം: അഭ്യര്‍ഥനയുമായി മന്ത്രി ജോണ്‍ റൈലി ഇന്ത്യയിലെത്തി

മന്ത്രി റൈലി ഇന്ത്യയിലെ യുവജന ശിശുക്ഷേമ മന്ത്രികൂടിയായ മനേക ഗാന്ധിയോടൊപ്പം

ഡബ്ലിന്‍ :ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തണമെന്ന ആഹ്വാനവുമായി ഐറിഷ് മന്ത്രി ജോണ്‍ റൈലി ഇന്ത്യയിലെത്തി. വിദ്യാഭ്യാസം ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം മേല്‍പ്പറഞ്ഞ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്അയര്‍ലണ്ട് കാത്തിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

meneka‘അയര്‍ലണ്ടില്‍ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ധാരാളമുണ്ട്. ഇന്ത്യന്‍ കമ്പനികളില്‍ നിരവധി ഐറിഷ് പൗരന്മാര്‍ ജോലി ചെയ്യുന്നുമുണ്ട്. ഇന്ത്യയിലും അങ്ങനെ തന്നെ. ഇത് കൂടുതല്‍ വ്യാപകമാവുന്ന സാഹചര്യം ഉണ്ടാവണം”. ഐറിഷ് യുവജനശിശുക്ഷേമ മന്ത്രി പറഞ്ഞു. സെന്റ് പാട്രിക്‌സ് ദിനാഘോഷങ്ങള്‍ പ്രമാണിച്ച് ഇന്ത്യയിലെത്തിയ ജോണ്‍ റൈലി ഡല്‍ഹിയിലടക്കം വിവിധ പരിപാടികളില്‍ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് അയര്‍ലണ്ടിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 2000വിദ്യാര്‍ഥികളാണുള്ളതെങ്കില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അത് 5000 ആക്കി ഉയര്‍ത്താനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

പള്ളികള്‍ക്ക് നേരെയുള്ള അക്രമവും കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായതുമായ വിഷയത്തില്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞ റൈലി സമാധാനപരമായ ഇന്ത്യന്‍ സംസ്‌കാരം വഴി അത്തരം പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയ്ക്കാവുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

‘ഭീമമായ ജനസംഖ്യയുള്ള വലിയ രാജ്യമാണ് ഇന്ത്യ. ചുരുക്കം ചില ആളുകളുടെ പ്രവര്‍ത്തികള്‍ മുഴുവന്‍ ആളുകളുടെയും രീതിയായി കാണാന്‍ കഴിയില്ല. ഇന്ത്യന്‍ രീതിയാണ് ലോകത്തിലെ ഏറ്റവും സമാധാനപരമായ രീതി, അത് വ്യത്യസ്തതയെയും വൈവിധ്യത്തെയും ബഹുമാനിക്കുന്നതാണ് ‘ മന്ത്രി പറഞ്ഞു.ഇന്ത്യയിലെ ഐറിഷ് അംബാസിഡര്‍ ഫെലിം മക്ലൗഗ്ലിനും ഇന്ത്യയില്‍നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഫ്ടിഎ കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ അത് കൂടുതല്‍ വ്യാപാരത്തിന് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top