Friday December 09, 2016
Latest Updates

വന്‍ നിക്ഷേപവും തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി ഇന്‍ഫോസിസ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു 

വന്‍ നിക്ഷേപവും തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ കമ്പനി ഇന്‍ഫോസിസ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു 

ഡബ്ലിന്‍:വന്‍ നിക്ഷപവും തൊഴിലവസരങ്ങളുമായി മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനി യൂറോപ്യന്‍ യൂണിയനിലേക്ക് (ഇയു)ചുവടുറപ്പിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസ് ആണ് അയര്‍ലണ്ടില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ഇയുവില്‍ പ്രവേശിക്കുന്നതിനായി അയര്‍ലണ്ടിനെ ഹബ് പോയിന്റ് ആക്കാനെത്തിയ ബാംഗളൂരു അസ്ഥാനമായ ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവുകളെ ഇരു കൈയും നീട്ടിയാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി സ്വാഗതം ചെയ്തത്.
അടുത്ത മൂന്നു വര്‍ഷക്കാലയളവില്‍ ഇന്‍ഫോസിസിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ 95 തൊഴിലവസരങ്ങളും ഐടി സര്‍വീസ് വിഭാഗത്തില്‍ 155 തൊഴിലവസരങ്ങളും അയര്‍ലണ്ടില്‍ സൃഷ്ടിക്കും. റിസര്‍ച്ചുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന ഇന്‍ഫോസിസിന്റെ അനുബന്ധ കമ്പനിയായ എഡ്ജ് വെര്‍ബ് സിസ്റ്റംസ് അയര്‍ലണ്ടില്‍ പുതിയ ആര്‍ ആന്‍ഡ് ഡി സൗകര്യം ഒരുക്കും. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് കമ്പനി ഒരു ഉത്പന്നകേന്ദ്രീകൃത റിസര്‍ച്ച് ഫെസിലിറ്റി ഒരുക്കുന്നതെന്ന് ഇന്‍ഫോസിസിന്റെ വക്താവ് മോഹിത് ജോഷി പറഞ്ഞു. 
50 രാജ്യങ്ങളില്‍ ഇന്‍ഫോസിസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. വാര്‍ഷിക വരുമാനം 870 കോടി ഡോളര്‍. നിലവില്‍ കമ്പനിക്ക് 250 ജീവനക്കാരാണ് അയര്‍ലണ്ടില്‍ ഉള്ളത്. വിവിധ ഐറിഷ് സ്റ്റാര്‍ട്ടപ്പുകളിലായി 10 മില്യന്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത് ജോഷി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ മൂവായിരത്തലധികം പേര്‍ക്കാണ് അയര്‍ലണ്ടില്‍ ജോലി നല്കിയിരിക്കുന്നത്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ അയര്‍ലണ്ട് സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു കെന്നിയെ അറിയിച്ചിരുന്നു.ding

ഇന്ത്യന്‍ കമ്പനികള്‍ എത്തുമ്പോള്‍ ഇന്ത്യാക്കാര്‍ക്ക് അയര്‍ലണ്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ കഴിയാനുള്ള അവസരം ഒരുക്കണമെന്ന് മോഡി ഐറിഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.വിസാവ്യവസ്ഥകളിലെ നടപടി ലഘൂകരണം,ഫാമിലി റീ യൂണിഫിക്കേഷന്‍ സൗകര്യങ്ങളില്‍ കൂടുതല്‍ ഉദാരത എന്നിവയുണ്ടെങ്കില്‍ കൂടുതല്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടുമായി വ്യാപാര സൗഹൃദം സ്ഥാപിക്കാനാവുമെന്നും മോഡി സൂചന നല്കിയിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സന്ദര്‍ശനം. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് അന്ന് കെന്നിമോഡി സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ചും പാരീസില്‍ വച്ചും ഇരുവരും കണ്ടുമുട്ടിയിരുന്നു.

ഇന്ത്യയോടുള്ള ഐറിഷ് സര്‍ക്കാരിന്റെ വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ഉദാരമാകുന്നു എന്ന ധാരണയാണ് പുതിയ സംഭവവികാസങ്ങളുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ കരുതുന്നു.





Scroll To Top