Sunday December 11, 2016
Latest Updates

‘അയര്‍ലണ്ടിനെ ഭയക്കണം’; ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്

‘അയര്‍ലണ്ടിനെ ഭയക്കണം’; ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്

റിയോ ഡി ജനീറോ: 2016 റിയോ ഒളിപിംക്സിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിന്റെ കഴിവ് കുറച്ചുകാണരുതെന്ന് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷിന്റെ മുന്നറിയിപ്പ്. 1908നു ശേഷം ആദ്യമായാണ് അയര്‍ലണ്ട് ഒളിംപ്ക്സിനെത്തുന്നതെങ്കിലും, അവരുടെ പ്രകടനം പ്രവചനാതീതമായിരിക്കുമെന്നാണ് മലയാളിയായ ശ്രീജേഷ് പറയുന്നത്. ഓഗസ്റ്റ് 6നാണ് ഇന്ത്യ-അയര്‍ലണ്ട് മത്സരം.

ലോക ഒളിംപ്കിസിലെ കിരീടം വയ്ക്കാത്ത രാജാക്കന്മായിരുന്ന ഇന്ത്യയ്ക്ക് കഴിഞ്ഞ 36 വര്‍ഷമായി ലോക കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈയിടെ മികച്ച ഫോമിലേക്കുയര്‍ന്ന ടീം ലക്ഷ്യം വയ്ക്കുന്നതും ആ സുവര്‍ണ്ണകാലത്തിന്റെ തിരിച്ചുവരവിനായിരിക്കും.

1908ല്‍ വെള്ളിമെഡല്‍ നേടിയ അയര്‍ലണ്ടിനും പിന്നീട് നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍ 2015 എഫ്ഐഎച്ച് വേള്‍ഡ് ലീഗില്‍ മലേഷ്യയെയും, പാക്കിസ്ഥാനെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമാണ് അയര്‍ലണ്ടിന്റെ കൈമുതല്‍. ഓസ്ട്രേലിയയിലെ ഓഷ്യാനിയ കപ്പ് വിജയവും അയര്‍ലണ്ടിന് കരുത്താകും

Scroll To Top