Friday May 26, 2017
Latest Updates

ഇന്ത്യ അയര്‍ലണ്ടിനോട് തോറ്റുകൊടുക്കണമെന്ന് സോഷ്യല്‍ മീഡിയാ !

ഇന്ത്യ അയര്‍ലണ്ടിനോട് തോറ്റുകൊടുക്കണമെന്ന് സോഷ്യല്‍ മീഡിയാ !

ചെന്നൈ :പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ കാണാതിരിക്കാന്‍ ചൊവ്വാഴ്ച്ച  അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യ തോറ്റ് കൊടുക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ തമാശപോസ്റ്റുകള്‍. ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് ഇന്ത്യന്‍ ആരാധകര്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ഒളിയമ്പ് എയ്യുന്നത്. ചെവ്വാഴ്ച്ചയാണ് ഇന്ത്യ-അയര്‍ലണ്ട് പോരാട്ടം.

അയര്‍ലണ്ടിന് നാല് മത്സരങ്ങളില്‍ നിന്നും ആറു പോയന്റുമായി നാലാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കക്കും പാക്കിസ്ഥാനും അഞ്ച് മത്സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യ അയര്‍ലണ്ടിനോട് തോല്‍ക്കുകയാണെങ്കില്‍ അയര്‍ലണ്ടിന് ക്വാര്‍ട്ടര്‍ സാദ്ധ്യത എളുപ്പമാകുകയും പാക്കിസ്ഥാന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിക്കുകയും ചെയ്യും. ഇതാണ് ഇന്ത്യന്‍ ആരാധകര്‍ പാക്കിസ്ഥാനെതിരെ തമാശ ട്വീറ്റ് ചെയ്യാന്‍ കാരണം.

‘ഞങ്ങള്‍ തീര്‍ച്ചയായും അയര്‍ലണ്ടിന് മുന്നില്‍ തോറ്റ് കൊടുക്കും’. പാകിസ്താന്‍ പുറത്താകുന്നതിന് വേണ്ടി ഒരു ഇന്ത്യന്‍ ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു. ഞങ്ങള്‍ പാകിസ്താനെ പുറത്താക്കുന്നതിന് വേണ്ടി അയര്‍ലണ്ടിന് തോറ്റ് കൊടുക്കും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ലോകകപ്പിലെ ആദ്യ നാല് മത്സരവും ജയിച്ച് എട്ട് പോയിന്റുമായി ഇന്ത്യ പൂള്‍ ബിയില്‍ ഇപ്പോള്‍ ഒന്നാമതാണ് നില്‍ക്കുന്നത്.in ir

Scroll To Top