Tuesday December 06, 2016
Latest Updates

ഇന്ത്യ-അയര്‍ലണ്ട് സഹകരണം: ധാരണാപത്രമായി

ഇന്ത്യ-അയര്‍ലണ്ട് സഹകരണം: ധാരണാപത്രമായി

ഡബ്ലിന്‍:അയര്‍ലണ്ടും ഇന്ത്യയും തമ്മില്‍ ഏറെ സുപ്രധാനമായ ധാരണാപത്രങ്ങള്‍ രൂപപ്പെടുത്തി ഐറിഷ് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ എംപ്ലോയ്മെന്റ് ആന്‍ഡ് സ്മോള്‍ ബിസിനസ് പാറ്റ് ബ്രീന്‍ ഇന്ത്യയിലേയ്ക്ക് നടത്തിയ ട്രേഡ് മിഷന് ശുഭസമാപ്തിയായി. ഏവിയേഷന്‍, ഫിനാന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത്, ഐസിടി, എജ്യുക്കേഷന്‍ എന്നീ മേഖലകളില്‍ നിന്നായി 13 പ്രതിനിധികള്‍ക്കൊപ്പമാണ് ബ്രീന്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയത്. മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തനിടെ വിവിധ ഐറിഷ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇത് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ഇന്ത്യയിലെ വമ്പന്‍ ഓണ്‍ലൈന്‍ സ്റ്റോറായ ഫല്‍പ്പ്കാര്‍ട്ടും, ഐറിഷ് കമ്പനിയായ ഷോ അക്കാദമിയും തമ്മില്‍ സഹകരിച്ച് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി കോഴ്സ് നടത്താന്‍ ധാരണയായിട്ടുണ്ട്. ഡബ്ലിന്‍ കമ്പനിയായ ഷിമ്മര്‍, ഇന്ത്യന്‍ കമ്പനിയായ എസ്സന്‍ ടെക്നോളജീസുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മുംബൈയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഐറിഷ് വീഡിയോ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ Vu2Vuവും ഇന്ത്യന്‍ കമ്പനിയായ LAMHAS സാറ്റലൈറ്റ് സര്‍വീസസും തമ്മില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഏവിയേഷന്‍ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രി ബ്രീന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.എയര്‍ ഇന്ത്യയ്ക്ക് അയര്‍ലണ്ടില്‍ ഹബ്ബ് അനുവദിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായി

ഇന്ത്യ ഒരു വലിയ വിപണിയാണെന്നും, വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യക്ക് സ്വന്തമാണെന്നും ബ്രീന്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലോകനിരവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനായി അയര്‍ലണ്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.

Scroll To Top